കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബൈയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയ്ക്ക് സുപ്രധാന നിർദ്ദേശം നൽകി ഡിസിസിഎ

Google Oneindia Malayalam News

ദില്ലി; നാല് ഇന്ത്യൻ ലബോറട്ടറികളിൽ നിന്നുള്ള കൊവിഡ് പരിശോധന ഫലങ്ങൾ സ്വീകരിക്കരുതെന്ന് എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസി‌എ‌എ) .ജയ്പൂർ, കേരളം, ദില്ലി എന്നിവിടങ്ങളിലെ നാല് ലാബുകളുടെ പരിശോധന ഫലം സ്വീകരിക്കരുതെന്നാണ് നിർദ്ദേശം.

കേരളത്തിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത്ലാബിനൊപ്പം ജയ്പൂരിലെ സൂര്യ ലാബ്, ദില്ലിയിലെ ഡോ പി ഭാസിൻ പാത്ത് ലാബ് പ്രൈവറ്റ് ലിമിറ്റഡ്, നോബിൾഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധന ഫലം സ്വീകരിക്കുന്നതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 air-india-15631

നേരത്തെ, സെപ്റ്റംബർ 4 ന് ജയ്പൂർ-ദുബായ് വിമാനത്തിൽ രണ്ട് കൊവിഡ് പോസിറ്റീവ് യാത്രക്കാർ ദുബൈയിൽ എത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് വിലക്ക് പിൻവലിച്ചതിന് ശേഷം സപ്റ്റംബർ 18 മുതൽ ഒക്ടോർ 2 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

വിലക്ിനെ തുടർന്ന് ദില്ലി , ജയ്പൂർ വിമാനത്താവളങ്ങളിലെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന് എയർ ഇന്ത്യ ദുബൈയ് അധികൃതർക്ക് വിശദീകരണം നൽകിയിരുന്നു. ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്.

English summary
For the attention of travelers to Dubai; DCCA issues key directive to Air India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X