കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75000 കോടിയുടെ കിസാന്‍ നിധി; കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ബിജെപി, തിരിച്ചടിയാവുക കോണ്‍ഗ്രസിന്

Google Oneindia Malayalam News

ദില്ലി: പ്രതീക്ഷിച്ചത് പോലെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കായി വന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയാണ് കര്‍ഷകര്‍ക്കായി ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ നിധിക്കായി 75000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

രണ്ട് ഹെകട്ര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. രാജ്യത്തെ 12 കോടി കര്‍ഷക കുടംബങ്ങള്‍ക്ക് കിസാന്‍ നിധിയുടെ കീഴില്‍ വരും. പദ്ധതിയുടെ നൂറു ശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് വഹിക്കുക.

പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടാന്‍ പ്രധാന കാരണം കര്‍ഷകരുടെ സര്‍ക്കാര്‍ വിരുദ്ധ മനസ്സായിരുന്നു.

budget

ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് കര്‍ഷകരെ കയ്യിലെടുക്കുകയും ചെയ്തു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

ഇതോടെ ബിജെപി അപകടം മണത്തു. പൊതുതിരഞ്ഞെടുപ്പിലും കര്‍ഷകര്‍ കയ്യൊഴിഞ്ഞാല്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ബിജെപി കിസാന്‍ നിധിയിലുടെ വീണ്ടും കര്‍ഷ മനസ്സിലേക്കും അതുവഴി 2019 ലും കേന്ദ്രത്തിലും അധികാരത്തിലേറാമെന്ന് ബിജെപി കണക്ക്കൂട്ടുന്നു.

English summary
for the farmers prime minister kisan adhash nidhi will be given 6000 rupees annually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X