Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭയിലും കോൺഗ്രസിനെ പൂട്ടി മോദി!!! ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി!! ഇനി രാഹുലിന് അഗ്നിപരീക്ഷ

മധ്യപ്രദേശില്‍നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് തകര്‍ന്നത്.

ദില്ലി: രാജ്യസഭയിൽ കോൺഗ്രസിനെ തകർത്ത് ബിജെപി. ഇന്ത്യൻ ചരിത്രത്തിലാദ്യമായാണ് രാജ്യസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത്. കേന്ദ്രമന്ത്രി അരുൺ മാധവ് ദവെയുടെ മരണത്തോടെ ഒഴിവു വന്ന സ്ഥാനത്തേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള സമ്പാദ്യ ഉകി യുടെ കടന്നു വരവോടെയാണ് രാജ്യസഭയിൽ കോൺഗ്രസിന്റെ റെക്കോർഡ് ബിജെപി തകർത്തത്.

modi

ഇപ്പോൾ രാജ്യസഭയിൽ ബിജെപിക്ക് 58 എംപിമാരാണുള്ളത്. രണ്ട് നേതാക്കൾ മരണപ്പെട്ടതോടെ കോൺഗ്രസിന്റെ എണ്ണം 57 ആയി കുറഞ്ഞു.65 വർഷത്തെ റെക്കോർഡാണ് ബിജെപി തകർത്തിരിക്കുന്നത്.

മോദി സർക്കാർ

മോദി സർക്കാർ

രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു ചരിത്രം തന്നെ രചിക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കോണ്‍ഗ്രസ് പാർട്ടിയെ മറികടന്ന് മുന്നേറുകയാണ് ബിജെപി. കോണ്‍ഗ്രസിന്റെ സ്വധീന മേഖലയായിരുന്ന പല പ്രദേശങ്ങളും ഇന്നു ബിജെപിയുടെ കൈകളിലാണ്.

ബിജെപി തകർത്തത് 65 വർഷത്തെ റെക്കോഡ്

ബിജെപി തകർത്തത് 65 വർഷത്തെ റെക്കോഡ്

ബിജെപി മറികടന്നത് കോൺഗ്രസിന്റെ 65 വർഷത്തെ റെക്കോഡാണ്. രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി. ഇപ്പോൾ 58 അംഗങ്ങളാണ് ബിജെപിക്ക് സഭയിലുള്ളത്. കോൺഗ്രസിന് 57 ഉം.

ബിജെപി പശ്ചിമബംഗൾ പിടിക്കാനാകില്ല

ബിജെപി പശ്ചിമബംഗൾ പിടിക്കാനാകില്ല

ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മമത ബാനർജിയുടെ ബംഗാൾ. അടുത്ത ചൊവ്വാഴ്ച ബംഗാൾ, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് സീറ്റുകളിലേക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബംഗാളിൽ നിന്നുള്ള രണ്ട് എംഎൽഎമാരുടെ കലാവധി അവസാനിക്കുകയാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റുമാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. മമത കഴിഞ്ഞ വർഷം നേടിയ വിജയത്തോടെയാണിത്.എന്നാൽ ബംഗാളിലെ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് അംഗബലം കൂട്ടാൻ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ബിജെപി സ്ഥാനം ഉറപ്പിക്കും

ബിജെപി സ്ഥാനം ഉറപ്പിക്കും

അടുത്ത വർഷത്തോടെ രാജ്യസഭാ എംപിമാരുടെ എണ്ണത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ ചരിത്ര നേട്ടമാണ് ഇതിനു കാരണം. ഒമ്പത് എംപി സ്ഥാനങ്ങളിൽ എട്ടെണ്ണവും ബിജെപിക്കു തന്നെ ലഭിക്കും

നിയമ നിർമാണം

നിയമ നിർമാണം

2014 ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഭൂരിപക്ഷത്തോട് കൂടി അധികാരത്തിലേറിയെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ ബിജെപി സാധ്യമായിരുന്നില്ല. തൽഫലമായി മോദി സർക്കാരിന്റെ പല നിയമനിർമാണങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ വിജയം രാജ്യസഭ എംപിമാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കി.

ബിജെപിയുമായി ചേർന്ന് പ്രതിപക്ഷപാർട്ടികൾ

ബിജെപിയുമായി ചേർന്ന് പ്രതിപക്ഷപാർട്ടികൾ

ഇതുവരെ ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു മാത്രമാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ജെഡിയുവിന് രാജ്യസഭയിൽ 10 എംപിമാരാണ് ഉള്ളത്. തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബിജെപിയുമായി ചേരുന്നുവെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+