ചരിത്രത്തിലാദ്യമായി മധുരൈ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎമ്മിന്; അധികാരം പങ്കിട്ട് ഡിഎംകെ

ചെന്നൈ: ചരിത്രത്തിലാദ്യമായി മധുരൈ കോര്‍പ്പറേഷനില്‍ അധികാരസ്ഥാനത്തേക്കെത്തി സി പി ഐ എം. മധുരൈ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കാണ് സി പി ഐ എം അംഗം എത്തുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി പി ഐ എമ്മിന് നല്‍കുമെന്ന് ഡി എം കെ തീരുമാനിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയേയും സി പി ഐ എം പ്രഖ്യാപിച്ചു. ജയ്ഹിന്ദ് പുരം 80-ാം വാര്‍ഡില്‍ നിന്ന് ജയിച്ച ടി നാഗരാജനാണ് ഡെപ്യൂട്ടി മേയര്‍ ആകുക.

പാര്‍ട്ടി അര്‍ബന്‍ ജില്ലാ സെക്രട്ടറി എം.ഗണേശന്‍, മധുര എം.പി. സു. വെങ്കിടേശന്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച പാര്‍ട്ടിയുടെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളാണ് നാഗരാജന്‍. നിയമത്തില്‍ ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവുമുണ്ട് നാഗരാജന്. ഡി വൈ എഫ് ഐയിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ നാഗരാജന്‍ മൂന്ന് പതിറ്റാണ്ടായി സി പി ഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്.

1

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന നാഗരാജന്‍ നിലവില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. 2011 ലും ജയ്ഹിന്ദ് പുരത്ത് നിന്ന് നാഗരാജന്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തമിഴ്നാട് അസോസിയേഷന്‍ ഫോര്‍ ദി റൈറ്റ്സ് ഓഫ് ഓള്‍ ടൈപ്പ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആന്‍ഡ് കെയര്‍ഗിവേഴ്സിന്റെ ജില്ലാ പ്രസിഡന്റുമാണ് നാഗരാജന്‍. മധുര നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരത്തിന്റെ വികസനത്തിനും താന്‍ ഊന്നല്‍ നല്‍കുമെന്നും നാഗരാജന്‍ പറഞ്ഞു.

2

ഡി എം കെ മുന്നണിയിലാണ് സി പി ഐ എം അടുത്തിടെ നടന്ന നഗരപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മധുരൈ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമെ തിരുമുരുകന്‍ പൂണ്ടി, കൊല്ലങ്കോട് എന്നീ മുനിസിപ്പാലിറ്റികളിലും സി പി ഐ എം അധികാരസ്ഥാനം കൈയാളും. ഇരു മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന സുപ്രധാന സ്ഥാനത്തേക്കാണ് സി പി ഐ എം എത്തിയിരിക്കുന്നത്. ഇതുകൂടാതെ മറ്റ് പല മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് സി പി ഐ എം പ്രാതിനിധ്യമുണ്ട്.

3

തിരുത്തുറൈപുണ്ടി, പഴനി, ചിദംബരം എന്നീ മുനിസിപ്പാലിറ്റികളിലാണ് സി പി ഐ എം വൈസ് ചെയര്‍മാന്‍ സ്ഥാനം അവരോധിക്കുക. മൂന്ന് പ്രസിഡന്റ് സ്ഥാനവും ആറ് വൈസ് പ്രസിഡന്റ് സ്ഥാനവും സി പി ഐ എമ്മിന് ഡി എം കെ നല്‍കിയിട്ടുണ്ട്. വിവിധ കോര്‍പ്പറേഷനുകളിലെ അധികാര സ്ഥാനങ്ങള്‍ ഡി എം കെ സഖ്യകക്ഷികള്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. 21 മേയര്‍ സ്ഥാനങ്ങളില്‍ 20 ലും ഡി എം കെ തന്നെയാണ് കൈയാളുന്നത്. ഒരു മേയര്‍ സ്ഥാനം കോണ്‍ഗ്രസിനാണ്. കുംഭകോണം മേയര്‍ സ്ഥാനമാണ് കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്നത്.

4

സേലം, കാഞ്ചീപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും കോണ്‍ഗ്രസിനാണ്. ആറ് മുനിസിപ്പാലിറ്റികളില്‍ ചെയര്‍മാന്‍ സ്ഥാനവും ഒമ്പത് മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിനാണ്. എട്ട് പ്രസിഡന്റ് സ്ഥാനവും 11 വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് ഡി എം കെ നല്‍കിയിട്ടുണ്ട്. തിരുപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സി പി ഐയ്ക്കാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. ഒരു മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ സ്ഥാനവും നാല് മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനവും സി പി ഐയ്ക്കുണ്ട്. നാല് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും സി പി ഐയ്ക്ക് ഡി എം കെ നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    5

    എം ഡി എം കെയ്ക്ക് അവേഡി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഒരു ചെയര്‍മാന്‍ സ്ഥാനം, മൂന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം, മൂന്ന് പ്രസിഡന്റ് സ്ഥാനം, മൂന്ന് വൈസ് പ്രസിഡന്റ് സ്ഥാനം എന്നിവയും എം ഡി എം കെയ്ക്ക് നല്‍കിയിട്ടുണ്ട്. വി സി കെയ്ക്ക് കൂടല്ലൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. രണ്ട് മുനിസിപ്പാലിറ്റികളില്‍ ചെയര്‍മാന്‍ സ്ഥാനം, രണ്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം, മൂന്ന് പ്രസിഡന്റ് സ്ഥാനം, ഏഴ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വി സി കെയ്ക്കുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+