കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണം 4000 കടന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4000 കടന്നു. ഇന്ന് വൈകീട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 4280 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയില്‍ ഒരു ലക്ഷം കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. ഇന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1007001 ആയി.

covid

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 65 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1450ആയി. നിലവില്‍ 44956 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 66538 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥരീകരിച്ചവരില്‍ 65,604 പുരുഷന്മാരും, 41,375 പേര്‍ സ്ത്രീകളുമാണ്. 22 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 36,164 പേരുടെ സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. വൈറസ് സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ 13 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം, കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മധുരൈയിലും സമീപ പ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു.

ജൂലൈ ആറ് മുതല്‍ ചെന്നൈയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പലചരക്ക്, പച്ചക്കറി കടകള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ തുറന്നു പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, ഹാര്‍ഡ് വെയര്‍ കടകള്‍ എന്നിവ രാവിലെ 10 മുതല്‍ 6 വരെയും ഹോട്ടലുകളും റെസ്റ്റോറന്റുകളും ആറ് മുതല്‍ 9 വരേയും തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

English summary
For the third consecutive day, the number of Covid patients crossed 4,000 in Tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X