കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ കോവിഡില്‍ നിന്നും സുരക്ഷിതനാണോ, നിങ്ങളുടെ പ്രദേശമോ; ആരോഗ്യ സേതു ആപ്പുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്‍റെ വ്യാപനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയാന്‍ കഴിയുന്നു എന്നതാണ് ആപ്പിന്‍റെ സവിശേഷത. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ആപ്പ് നല്‍കും. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഒരു സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ സമീപത്തുള്ള മറ്റ് ഉപയോക്താക്കളെ കൂടി ആപ്പ് കണ്ടെത്തുന്നു. ഇത്തരത്തില്‍ കണ്ടെത്തുന്ന ഏതെങ്കിലും ഉപയോക്താക്കള്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ അപ്പ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് -19 അണുബാധയുടെ വ്യാപന സാധ്യതകൾ വിലയിരുത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഐസലേഷന്‍ ഉള്‍പ്പടേയുള്ള നടപടികള്‍ ഉറപ്പാക്കുന്നതിനും ആപ്ലിക്കേഷന്‍ സര്‍ക്കാറിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

coronavirus

സര്‍ക്കാറിന്‍റെ കൈവശമുള്ള രോഗബാധിതരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ആരോഗ്യ സേതു ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ബ്ലൂടൂത്ത്, ലൊക്കേഷന്‍ ആക്സസ് എന്നിവയുടെ സഹായത്തോട് കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പടെ 11 ഭാഷകളില്‍ സേവനം ലഭ്യമാണ്.

ആപ്പ് സ്മാര്‍ട് ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ ആണോ? അല്ലയോ? എന്ന് ആപ്പില്‍ നിന്ന് അറിയാന്‍ കഴിയും. അതായത്, ഉപയോക്താവ് കൃത്യമായി എവിടെയാണെന്ന് ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തുകയും അയാൾ രോഗബാധിതനായ വ്യക്തിയിൽ നിന്ന് 6 അടി സാമീപ്യത്തിലാണോയെന്ന് അറിയിക്കുകയും ചെയ്യുന്നു.

Recommended Video

cmsvideo
മലയാളികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പ്രഖ്യാപനം | Oneindia Malayalam

ഇതിനെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് രോഗം ഉണ്ടായിരിക്കാനുള്ള സാധ്യതകളെ ഇത് കാണിച്ച് തരും. വൈറസ് ബാധ ഉള്ള പ്രദേശത്താണ് നിങ്ങള്‍ നിൽകുന്നതെങ്കിൽ, അല്ലെങ്കില്‍ നിങ്ങളുടെ സമീപത്ത് കൊവിഡ് ബാധിച്ച ആളുകൾ എത്തിയിട്ടുണ്ടെങ്കിൽ അടുത്തുള്ള ഒരു പരിശോധന കേന്ദ്രത്തിൽ നിങ്ങള്‍ പരിശോധന നടത്തണമെന്ന് ആപ്പ് മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി ടോൾ ഫ്രീ നമ്പറായ 1075 ൽ വിളിക്കാൻ അപ്ലിക്കേഷൻ നിങ്ങളോട് പറയും. ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാനും കഴിയും.

പ്ലേ സ്റ്റോറില്‍ നിന്നും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary
For tracking covid spread, govt launches mobile app AarogyaSetu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X