ഷാറൂഖിനെ പിന്തള്ളി സല്ലുവാണു സുല്‍ത്താന്‍... സ്റ്റൈല്‍ മന്നന് മുപ്പതാമത്
ഫോബ്സ് മാഗസിന്റെ 2016ലെ സെലിബ്രിറ്റി ഓഫ് ദ ഇയര്‍ പട്ടികയില്‍ സല്മാന് ഖാന് ഒന്നാമത്. ഷാരൂഖ് രണ്ടാമത്.
മുംബൈ: ഫോബ്സ് മാഗസിനെ സംബന്ധിച്ചടത്തോളം ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ സല്മാന് ഖാനാണു 2016ലെ സുല്‍ത്താന്‍. വരുമാനം പ്രശസ്തി എന്നിവയുടെ അടിസ്ഥാനത്തില്‍ ഫോബ്സ് തയാറാക്കിയ സെലിബ്രിറ്റികളുടെ വാര്‍ഷിക പട്ടികയില്‍ സല്‍മാനാണ് ഒന്നാമത്.
ഏറ്റവും പുതിയ ചിത്രമായ സുല്‍ത്താന്റെ വന്‍ വിജയമാണ് സല്‍മാനെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാനായിരുന്നു ഒന്നാമന്. സല്മാന് രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ ഷാരൂഖ് രണ്ടാം സ്ഥാനത്തായി.
പട്ടികയില്‍ സ്റ്റൈല്‍ മന്നന് രജനികാന്തും ഇടം പിടിച്ചിട്ടുണ്ട്. മുപ്പതാം സ്ഥാനത്താണു രജനി. 35 കോടി രൂപയാണ് രജനീകാന്തിന്റെ 2016 ലെ വരുമാനം. എന്നാല്‍ പ്രശസ്തിയുടെ കാര്യത്തില്‍ രജനി അന്‍പത്തി മൂന്നാം സ്ഥാനത്താണ്.

ഷാരൂഖ് ഖാനു പിന്നാലെ പട്ടികയിലെ മൂന്നാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോലിയാണ്. ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും സച്ചിന് ടെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അഞ്ചാം സ്ഥാനത്താണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് നാലാം സ്ഥാനത്ത്.

ക്രിക്കറ്റ് ലോകത്തു നിന്നുള്ള സെലിബ്രിറ്റികള്‍ക്കു പിന്നാലെ താര സുന്ദരികളായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയുമാണ് പട്ടികയിലുള്ളത്. ദീപിക ആറാം സ്ഥാനത്തും പ്രിയങ്ക എട്ടാം സ്ഥാനത്തുമാണ്.

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഋത്വിക് റോഷനാണു പത്താം സ്ഥാനത്ത്. പുതിയ ചിത്രമായ ദംഗലിനു വന്‍ വരവേല്പാണു ലഭിച്ചതെങ്കില്‍ 2016ലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ അമീര്ഖാന് പട്ടികയല്‍ 14ാം സ്ഥാനത്തു വരുന്നു.

ലോക സംഗീതജ്ഞന് എആര്‍ റഹ്മാന് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. കപില്‍ ശര്‍മ പതിനൊന്നാമതും രണ്‍വീര്‍ സിങ് പന്ത്രണ്ടാം സ്ഥാനത്തുമുണ്ട്.

അര്‍ജിത്ത് സിങ്ങ്, രോഹിത് ശര്‍മ്മ, യുവരാജ് സിങ്ങ്, സോനം കപൂര്‍, രണ്‍ബീര്‍ കപൂര്‍, സോനാക്ഷി സിന്‍ഹ, ഷാഹിദ് കപൂര്‍, മാധുരി ദീക്ഷിത്, ശിഖര്‍ ധവാന്, ജാക്വിലീന്‍ ഫെര്ണാണ്ഡസ്, കത്രീന കൈഫ്, സുരേഷ് റെയ്ന, ആര് അശ്വിന്, ശ്രേയ ഘോഷാല്‍, സാനിയ മിര്‍സ എന്നിവര്‍ 100 പേരുടെ പട്ടികയില്‍ അമീര്‍ഖാനും രജനീകാന്തിനും ഇടയിലായി സ്ഥാനം പിടിച്ചിരിക്കുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications