ബില്‍ ഗേറ്റ്സിനേയും മറികടന്ന് ഗൗതം അദാനി, ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനം
ഇന്ത്യൻ വ്യവസായ പ്രുമുഖന്‍ ഗൗതം അദാനി ലോകത്തെ നാലാമത്തെ ശതകോടീശ്വരൻ. ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിലാണ് അദാനി നാലാം സ്ഥാനക്കാരനായി ഇടം പിടിച്ചത്. ക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെയും മറികടന്നാണ് അദാനിയുടെ മുന്നേറ്റം.
9,23,214 കോടി രൂപയാണ് അദാനിയുടെ ആസ്തി. ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 235.8 ബില്യൺ ഡോളറാണ് മസ്‌കിന്‍റെ ആസ്തി. ബിൽ ഗേറ്റ്സിന്റെതാകട്ടെ 8,36,088 കോടി രൂപയും. പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനി.

7,19,388 കോടി രൂപയുമാണ് അംബാനിയുടെ സമ്പാദ്യം. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ പല ഓഹരികളും രണ്ടുവര്‍ഷത്തിനിടെ 600 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.

ഈയിടെയാണ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.ജൂൺ 23ന് തന്റെ 60ാം ജന്മ ദിനത്തിന്റെ ഭാഗമായായി സ്വത്തിൽനിന്ന് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് അദാനി പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് തുക നൽകുകയെന്നും ഗൗതം അദാനി വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications