കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ നോമ്പുകാരനെ ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ചതില്‍ കേന്ദ്രത്തിന് ഖേദം

  • By Gokul
Google Oneindia Malayalam News

ദില്ലി: റംസാന്‍ നോമ്പെടുത്ത മുസ്ലീം ജീവനക്കാരനെ ശിവസേന എംപിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇതുസംബന്ധിച്ച് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഖേദപ്രകടനം നടത്തി.

രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രിതിജ്ഞാബദ്ധമാണ്. ഇത്തരമൊരു സംഭവം അരങ്ങേറിയത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എംപിമാര്‍ക്കെതിരെ കാറ്ററിംഗ് നടത്തിപ്പുകാരായ ഐ.ആര്‍.സി.റ്റി.സി മാനേജര്‍ മഹാരാഷ്ട്ര സദന് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.

rajan-vichare

മഹാരാഷ്ട്ര സദനില്‍ ഭക്ഷണം കഴിക്കാനെത്തിയ ശിവസേന എംപിമാര്‍ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് മുസ്ലീം ജീവനക്കാരനെ ബലമായി ചപ്പാത്തി തീറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നു. സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും പ്രതികരിച്ചിരുന്നു.

അതേസമയം, ഭക്ഷണം മോശമായതിനാല്‍ മാനേജരോട് കഴിച്ചുനോക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നാണ് ശിവസേന എംപിമാര്‍ പറഞ്ഞിരുന്നത്. ജീവനക്കാരന്‍ റംസാന്‍ വ്രതമെടുത്ത മുസ്ലീം ആണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും അവര്‍ പ്രതികരിച്ചു. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രതിഷേധം ഉയരുക കൂടി ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

English summary
Force-feeding row Rajnath Singh in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X