അശുതോഷ് റാങ്കേയും സൗരവ് ദാസും ജയിലിലേക്ക്: അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം
ഡൽഹി: സിജെപി നേതാക്കളെ റിമാൻ്റ് ചെയ്തു. സൌരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ 5 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരു സിജെപി നേതാവായ അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പുലർച്ചെയാണ് സിജെപി നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ടി. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘനം, സമാധാന കരാർ ലംഘനം, ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
ശനിയാഴ്ച ജന്തർ മന്ത്രർ പ്രതിഷേധത്തിന് തൊട്ട് മുൻപ് വിമാനത്തിൽ വെച്ച് സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെയ്ക്കൊപ്പം റാങ്കയേയും സൗരവ് ദാസിനേയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചത്. ഒരു വർഷത്തേക്ക് സമരപരിപാടികൾക്ക് ഇറങ്ങില്ലെന്നും സമാധാനം പാലിക്കുമെന്നും ഇരുവരും രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റാങ്കയും സൌരവ് ദാസും ഉൾപ്പെടെയുള്ള സിജെപി നേതാക്കളുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം അരങ്ങേറി.

കൈകളില്‍ പതാകകളുമായി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളികളുമായി പ്രതിഷേധിച്ച നേതാക്കളെ തുടർന്ന് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുമായി ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. ജന്തര്‍ മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജന്തർ മന്തറിലേക്ക് എത്തി സിജെപി നേതാക്കൾ പ്രതിഷേധിച്ചത്.
അതേസമയം അറസ്റ്റിലായെന്ന് കരുതി നേതാക്കളുടെ ഊർജത്തിന് യാതൊരു കുറവുമില്ലെന്ന് സിജെപി ലീഗൽ ടീം ഹെഡ് രത്ന സിംഗ് പറഞ്ഞു . 'പുലർച്ചെ മൂന്ന് മണിയോടെയാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് സ്വകാര്യ വാഹനത്തിൽ സ്റ്റേഷനിൽ എത്തിച്ചത്. അതുവരെ തങ്ങളുടെ അഭിഭാഷകരുമായി ബന്ധപ്പെടാൻ പോലും നേതാക്കളെ അനുവദിച്ചില്ല. മൂവരേയും ജഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്ക് അയച്ചേക്കാം. എന്നാൽ ഈ നിയമനടപടികൾക്കിടയിലും അവരിലെ ഊർജ്ജത്തിന് യാതൊരു കുറവുമില്ല', രത്ന സിംഗ് എക്സിൽ കുറിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങില്ല; സിജെപി
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് സിജെപി. പ്രതിഷേധ വേദി അനുവദിക്കില്ലെന്ന് മാത്രമേ സർക്കാരിന് പറയാനാകൂവെന്നും എന്നാൽ സമരത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ എക്സിൽ കുറിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിച്ചതിന് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം. ഇനി രാജ്യത്തെ എല്ലായിടവും ജന്തർ മന്തറാകുമെന്നും ദീപ്കെ പറഞ്ഞു.
'ജന്തര്‍മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയതോടെ പ്രധാനമന്ത്രിയുടെ ഭയം വ്യക്തമായിട്ടുണ്ട്. ഇത്തരമൊരു നടപടി പ്രതിഷേധക്കാരെ പിന്നോട്ടടിക്കും എന്നാണ് മോദി കരുതുന്നത്. എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ല. പകരം രാജ്യം ഇനി ജന്തർ മന്തറാകും', ദീപ്കെ കുറിച്ചു.
ഇത് ഭീരുത്വം: തുറന്നടിച്ച് രാഹുൽ ഗാന്ധി
സിജെപി നേതാക്കളെ റിമാൻ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ച യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും രാഹുൽ വിമർശിച്ചു.
വിദ്യാർത്ഥികൾ, യുവാക്കൾ, മാധ്യമപ്രവർത്തകർ, 'ഇന്ത്യാ' മുന്നണി. ഞങ്ങളുടെ ബാനറുകൾ പലതാണെങ്കിലും എല്ലാവരുടേയും ലക്ഷ്യം ഒന്ന് മാത്രമാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കായി പൗരന്മാർ നടത്തുന്ന പ്രതിഷേധങ്ങളെല്ലാം ഒരേയൊരു ആവശ്യത്തിന് വേണ്ടിയുള്ളതാണ്', രാഹുൽ കുറിച്ചു.
Waving the Tricolour at Jantar Mantar in a peaceful protest is not a crime. Jailing youth for it is an act of cowardice. Students. Youth. Journalists. The INDIA bloc. Different banners, one cause. All protests are one: citizens demanding their constitutional rights.Jantar Mantar belongs to the people of India. We will reclaim it.
— Rahul Gandhi (@RahulGandhi) October 14, 2026


Click it and Unblock the Notifications
