ഇഷ്ടമില്ലാത്ത വിവാഹം; യുവാവ് എയര്‍പോര്‍ട്ടില്‍ ആത്മഹത്യാശ്രമം നടത്തി
ചെന്നൈ: തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ വിടാതെ പിടികൂടി നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവാവ് വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലൂര്‍ സ്വദേശിയായ മുരുകനാണ് ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യയക്ക് ശ്രമിച്ചത്. വിമാനത്തവളത്തിന്റെ 15 ഉയരത്തിലുള്ള ലോഞ്ചില്‍ നിന്നും താഴെക്കു ചാടിയ യുവാവ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിംഗപ്പൂരില്‍ ജോലിചെയ്യുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് പോലീസ് പറഞ്ഞു. അവര്‍ തീരുമാനിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിവാഹക്കാര്യത്തില്‍ സ്വന്തം തീരുമാനം ഉണ്ടെന്നും വീട്ടുകാരെ അനുസരിക്കാന്‍ ബുദ്ധിമുട്ടാണെന്നും യുവാവ് വീട്ടുകാരോട് പറഞ്ഞു.

എന്നാല്‍ അവര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ഏതു തരത്തിലും തങ്ങള്‍ നിശ്ചയിച്ച വിവാഹം നടത്തുമെന്നായി വീട്ടുകാര്‍. ഇതോടെ അവധി റദ്ദാക്കി മുരുകന്‍ സിംഗപ്പൂരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ചെന്നൈ വിമാനത്താവളത്തിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ മുരുകന്റെ നീക്കം മനസിലാക്കിയ വീട്ടുകാര്‍ വിമാനത്താവളത്തിലുമെത്തി.
വിമാനത്താവളത്തില്‍ വെച്ച് മുകനും വീട്ടുകാരും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം നടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടെ മുരുകന് പോകേണ്ടിയിരുന്ന സിംഗപ്പൂര്‍ വിമാനം യാത്രതിരിക്കുകയും ചെയ്തു. ഇതോടെ നിരാശനായ മുരുകന്‍ ലോഞ്ചില്‍ നിന്നും 15 അടി താഴേക്ക് താഴേക്ക് ചാടുകയായിരുന്നു. വലതുകാലിന് പൊട്ടലേറ്റ മുരുകനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടുകാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications