കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ മതം മാറാൻ നിർബന്ധിച്ചു; മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്

Google Oneindia Malayalam News

ഭോപ്പാൽ; ഭാര്യയെ മതം മാറാൻ നിർബന്ധിച്ചുവെന്ന ആരോപണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇർഷാദ് ഖാൻ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഇസ്ലാമിക സംസ്കാരം പഠിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. 1968 -ലെ മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

xarrested1-

2018 ലാണ് ഹിന്ദു മതത്തിൽപെട്ട യുവതി ഇർഷാദ് ഖാനെ വിവാഹം കഴിക്കുന്നത്. അയാൾ എന്നെ നിരന്തരം പീഡിപ്പിക്കുകയാണ്.ഉറുദു, അറബി ഭാഷകൾ പഠിച്ചെടുക്കണം എന്നും ഇസ്ലാമിക സംസ്കാരം പഠിക്കണം എന്നും ആവശ്യപ്പെട്ട് നിരന്തരം പീഡനം. രണ്ട് വർഷം മുൻപ് സ്വന്തം വീട് ഉപേക്ഷിച്ച് ഇയാളെ വിവാഹം കഴിച്ചത് തന്റെ തെറ്റായ തിരുമാനം ആയിപ്പോയി, യുവതി പറഞ്ഞു.

നേരത്തേ തന്റെ ഭാര്യയെ അവരുടെ രക്ഷിതാക്കൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇർഷാദ് ഖാൻ പോലീസിൽ സമീപിച്ചിരുന്നതായി ധൻപുർ എസ്പി ഭരത് ദുബെ പറഞ്ഞു. എന്നാൽ പിന്നാലെ ഭർത്താവിനെതിരെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.തുടർന്നാണ് ഇർഷാദിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

'നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്'; അംബിക റാവുവിന്റെ ചികിത്സയ്ക്ക് പണം നൽകി നടൻ ജോജു ജോർജ്ജ്,കൈയ്യടി,കുറിപ്പ്'നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്'; അംബിക റാവുവിന്റെ ചികിത്സയ്ക്ക് പണം നൽകി നടൻ ജോജു ജോർജ്ജ്,കൈയ്യടി,കുറിപ്പ്

ഡിസംബർ 28 ന് ചേരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ലവ് ജിഹാദ് കേസുകൾ തടയാനെന്ന പേരിൽ മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ. അതിനിടയിലാണ് ഇത്തരമൊരു കേസ് എടുത്തിരിക്കുന്നത്. പുതിയ നിയമപ്രകാരം സമ്മർദ്ദംചെലുത്തിയുള്ള വിവാഹത്തിന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിന് കളക്ടർക്ക് ഒരു മാസം മുൻപേ അപേക്ഷ സമർപ്പിക്കണം.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശ് സംസ്ഥാനമാണ്. ഹിന്ദുവില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അതേസമയം മധ്യപ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന അസം,കർണാടക,ഹരിയാന എന്നീ സംസ്ഥാനങ്ങൾ കൂടി നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
ഉത്തർപ്രദേശിൽ ഇതിനോടകം നിയമം കൊണ്ടുവന്നട്ടിട്ടുണ്ട്.

'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
forced to convert Wife; Madhya Pradesh police arrest Muslim youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X