കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധിച്ച് കൈയ്യില്‍ മഷി പുരട്ടി,500 രൂപ കൈക്കൂലിയും!! ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

  • By
Google Oneindia Malayalam News

ലഖ്നൗ: ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കൈയ്യില്‍ മഷി പുരട്ടിയെന്ന ആരോപണവുമായി ഗ്രാമവാസികള്‍. താരാ ജിവാന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ വിരലില്‍ നിര്‍ബന്ധിച്ച് മഷി പുരട്ടിയെന്നും വോട്ട് ചെയ്യാനായി 500 രൂപ കൈക്കൂലി തന്നുവെന്നുമാണ് പ്രദേശത്തുള്ളവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 inkapplied

<strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!</strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!

ബിജെപി പ്രവര്‍ത്തകരായ മൂന്ന് പേരാണ് തങ്ങളെ ഭീഷണിപ്പെടുത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുമോയെന്ന് ചോദിച്ചു.ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുകയെന്ന് ചോദിച്ചു. പിന്നാലെ നിര്‍ബന്ധിച്ച് മഷി പുരട്ടി. പണവും തന്നു, ഇനി നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ആകില്ലെന്ന് പറഞ്ഞാണ് അവര്‍ മടങ്ങിയത്, പ്രദേശത്തുള്ളവര്‍ പറഞ്ഞു.

പരാതി ലഭിച്ചിട്ടുണ്ടെന്നും അടിയന്തര നടപടി കൈക്കൊള്ളുമെന്നും ചണ്ഡോലി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കെആര്‍ ഹര്‍ഷ് പറഞ്ഞു. അവര്‍ക്ക് വോട്ട് ചെയ്യാന്‍ വീണ്ടും അവസരം ലഭിക്കും. മഷി നിര്‍ബന്ധപൂര്‍വ്വം കൈയ്യില്‍ പുരട്ടുകയായിരുന്നുവെന്ന് അവര്‍ എഫ്ഐആറില്‍ വ്യക്തമാക്കണമെന്നും ഹര്‍ഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോജിയുടെ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വിധിയെഴുതുക. ബിഹാറില്‍ എട്ട് മണ്ഡലങ്ങള്‍, ജാര്‍ഖണ്ഡില്‍ മൂന്ന്, മധ്യപ്രദേശില്‍ എട്ട്, ഉത്തര്‍പ്രദേശിലെ 13, പശ്ചിമബംഗാളിലെ 9, ഹിമാചല്‍ പ്രദേശിലെ 4, പഞ്ചാബിലെ 13, ഛത്തീസ്ഗഡിലെ 1 സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Forcefully applied ink on nails, complains against bjp workers in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X