Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വീണ്ടും വരുമെന്ന് വിദേശ രാജ്യങ്ങള്‍ക്ക് വരെ അറിയാം: എന്‍ഡിഎ 400 ലേറെ സീറ്റ് നേടുമെന്നും മോദി

ഡല്‍ഹി: രാജ്യത്ത് വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നത് "മോദി സർക്കാർ" ആണെന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ആയേഗാ തോ മോദി ഹായ് (മോദി തിരിച്ചുവരും) എന്ന് വിദേശ രാജ്യങ്ങൾക്ക് പോലും അറിയാം" - പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ബി ജെ പി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇനിയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു, എന്നാൽ എനിക്ക് ഇതിനകം വിദേശ രാജ്യങ്ങളിൽ നിന്ന് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്കുള്ള ക്ഷണങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അതിനർത്ഥം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്ക് ബി ജെ പി സർക്കാരിൻ്റെ തിരിച്ചുവരവിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്." പ്രധാനമന്ത്രി പറഞ്ഞു.

narendra-modi-

അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. എൻ്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വീട് നിർമിച്ചുനൽകാൻ സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 100 ദിനങ്ങൾ വളരെ നിർണായകമാണെന്നും ബി ജെ പി നേതാക്കളോടും പ്രവർത്തകരോടുമായി മോദി പറഞ്ഞു. "അടുത്ത 100 ദിവസങ്ങളിൽ, നിങ്ങൾ ഓരോ പുതിയ വോട്ടർമാരുമായും ബന്ധപ്പെടണം, എല്ലാ ഗുണഭോക്താക്കളിലേക്കും, എല്ലാ വിഭാഗങ്ങളിലേക്കും, എല്ലാ സമുദായങ്ങളിലേക്കും, എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസം നമുക്ക് നേടേണ്ടതുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.

"കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഇന്ത്യ അഭൂതപൂർവമായ വേഗത കൈവരിക്കുകയും സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ധൈര്യം നേടുകയും ചെയ്തു. ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും പുതിയ ഉയരങ്ങളിലെത്തി, ഓരോ പൗരനെയും മഹത്തായ നിശ്ചയദാർഢ്യ ബോധത്തോടെ ബന്ധിപ്പിക്കുന്നു. നമ്മൾ ഇന്ത്യയെ വികസിതമാക്കണം, ഇതിൽ അടുത്ത 5 വർഷം ഒരു പ്രധാന പങ്ക് വഹിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യ മുമ്പത്തേക്കാൾ വളരെ വേഗത്തിൽ പ്രവർത്തിക്കണം." എന്നും മോദി പറഞ്ഞു.

ഇന്ന് പ്രതിപക്ഷ നേതാക്കൾ പോലും എൻഡിഎ സർക്കാർ 400 സീറ്റ് കടക്കുമെന്ന മുദ്രാവാക്യം വിളിക്കുകയാണ്. എൻഡിഎ 400 കടക്കും. ബിജെപി 370 എന്ന നാഴികക്കല്ല് മറികടക്കും. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 350ൽ അധികം സീറ്റുകൾ നേടി. എന്നാൽ ഇത്തവണ 400 സീറ്റുകൾക്കപ്പുറം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+