മോദിയെ വിടാതെ വിമര്‍ശിച്ച് പ്രിയങ്ക!! വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ല
ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ലെന്ന് പ്രിയങ്ക പരിഹസിച്ചു. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

അഞ്ച് ട്രില്യണ്‍ എന്ന് ദിവസേന ഉരുവിട്ടത് കൊണ്ടോ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്താ തലക്കെട്ടുകള്‍ നല്കിയാലോ മാന്ദ്യത്തെ മറികടക്കാന്‍ ആകില്ല. വിദേശത്ത് പരിപാടി സംഘടിപ്പിച്ചത് കൊണ്ട് നിക്ഷേപകരെ ലഭിക്കില്ല. രാജ്യത്തെ നിക്ഷേപകരുടെ പ്രതീക്ഷ ഇല്ലാതായി. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എകണോമിക് സൂപ്പര്‍ പവര്‍ ആകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തകര്‍ക്കുകയാണ് മാന്ദ്യം, പ്രിയങ്ക ട്വീറ്റ് ചെയ്തു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സപ്റ്റംബര്‍ 22നാണ് നടക്കുന്നത്. പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കും.
സാമ്പത്തിക മാന്ദ്യത്തിനെതിരെ നേരത്തേയും പ്രിയങ്ക ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പ് കുത്തുകയാണ്. എപ്പോഴാണ് സര്‍ക്കാര്‍ കണ്ണ് തുറക്കുകയെന്ന് പ്രിയങ്ക വിമര്‍ശിച്ചിരുന്നു. അതേസമയം മാന്ദ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.
നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications