കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിടാതെ വിമര്‍ശിച്ച് പ്രിയങ്ക!! വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ല

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ലെന്ന് പ്രിയങ്ക പരിഹസിച്ചു. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

 priyankamodinew

അഞ്ച് ട്രില്യണ്‍ എന്ന് ദിവസേന ഉരുവിട്ടത് കൊണ്ടോ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്താ തലക്കെട്ടുകള്‍ നല്‍കിയാലോ മാന്ദ്യത്തെ മറികടക്കാന്‍ ആകില്ല. വിദേശത്ത് പരിപാടി സംഘടിപ്പിച്ചത് കൊണ്ട് നിക്ഷേപകരെ ലഭിക്കില്ല. രാജ്യത്തെ നിക്ഷേപകരുടെ പ്രതീക്ഷ ഇല്ലാതായി. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എകണോമിക് സൂപ്പര്‍ പവര്‍ ആകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തകര്‍ക്കുകയാണ് മാന്ദ്യം, പ്രിയങ്ക ട്വീറ്റ് ചെയ്തു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സപ്റ്റംബര്‍ 22നാണ് നടക്കുന്നത്. പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കും.

സാമ്പത്തിക മാന്ദ്യത്തിനെതിരെ നേരത്തേയും പ്രിയങ്ക ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പ് കുത്തുകയാണ്. എപ്പോഴാണ് സര്‍ക്കാര്‍ കണ്ണ് തുറക്കുകയെന്ന് പ്രിയങ്ക വിമര്‍ശിച്ചിരുന്നു. അതേസമയം മാന്ദ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.

 ബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി ബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും

English summary
Foreign events wont get you investors; Priyanks slams modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X