കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വിട്ട കമ്പനികള്‍ ഇന്ത്യയിലേക്ക്, വന്‍ നേട്ടം, ആയിരത്തിലധികം പേര്‍, ജപ്പാനും യുഎസ്സും

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിരവധി വിദേശ കമ്പനികള്‍ ചൈന വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍ അവരുടെ നിര്‍മാണ യൂണിറ്റ് ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനായി പ്രത്യേക ഫണ്ട് വരെ അനുവദിച്ചിരുന്നു. യുഎസ്സില്‍ നിന്നും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു. പകരം എങ്ങോട്ട് മാറ്റുമെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഇന്ത്യക്ക് അതുകൊണ്ട് വന്‍ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ചൈനയില്‍ നിര്‍മാണ യൂണിറ്റുണ്ടായിരുന്ന നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് കളം മാറ്റാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യ അടുത്ത ഹബ്ബാകും

ഇന്ത്യ അടുത്ത ഹബ്ബാകും

ഇന്ത്യക്ക് ചൈനയെ പോലെ വലിയ വ്യവസായ ഹബ്ബായി മാറാനുള്ള സൗകര്യമാണ് ഇതിലൂടെ വന്നിരിക്കുന്നത്. ആയിരത്തിലധികം വിദേശ കമ്പനികള്‍ ഇന്ത്യന്‍ അധികൃതരുമായി നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്നതിനായി ചര്‍ച്ചയിലാണ്. ഇതില്‍ തന്നെ 300ലധികം കമ്പനികള്‍ ഉടന്‍ തന്നെ നിര്‍മാണം ആരംഭിച്ചേക്കും. മൊബൈല്‍, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്നത്. ഇന്ത്യയിലെ വാണിജ്യ നഗരങ്ങള്‍ക്ക് ഇത് വലിയ നേട്ടമാകും.

വിചാരിക്കാത്ത നേട്ടം

വിചാരിക്കാത്ത നേട്ടം

സിംഗപ്പൂരോ തായ്‌ലാന്‍ഡോ ആയിരുന്നു നിര്‍മാണ യൂണിറ്റുകള്‍ക്കായി കമ്പനികള്‍ തിരഞ്ഞെടുക്കുമെന്ന് കരുതിയത്. എന്നാല്‍ ഇന്ത്യയില്‍ നല്ല ബിസിനസ് സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. കൊറോണവൈറസ് അതിരൂക്ഷമായി ബാധിക്കാത്ത രാജ്യമായതിനാല്‍ ഉപഭോക്തൃ ശേഷി പെട്ടെന്ന് വര്‍ധിക്കാനും സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളെയും ഒപ്പം നിര്‍ത്താനാണ് ശ്രമം. ഇതില്‍ 300 കമ്പനികള്‍ക്ക് നിര്‍മാണ യൂണിറ്റ് ആദ്യ ഘട്ടത്തില്‍ സാധ്യമാകും.

കാരണം ഇതാണ്

കാരണം ഇതാണ്

ചൈനയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാണ് ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവര്‍. ഇവര്‍ സ്വതന്ത്രരായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്. കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ട്. അതാണ് കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ഉല്‍പ്പാദനത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ടാക്‌സ് 25.17 ശതമാനമാക്കിയിരുന്നു. പുതിയ നിര്‍മാണ കമ്പനികള്‍ക്ക് ഇത് 17 ശതമാനമായിരിക്കും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണിത്.

രണ്ട് ഗുണം

രണ്ട് ഗുണം

ഒരേസമയം കമ്പനികള്‍ക്കും ഇന്ത്യന്‍ വിപണിക്കും നേട്ടമാകുന്ന കാര്യമാണിത്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. ജിഎസ്ടി നിരക്ക് അടക്കം കുറയുന്നതിലൂടെ ഇന്ത്യയിലെ തൊഴിലാളികളെ ഇവര്‍ക്ക് കൂടുതലായി ആശ്രയിക്കാം. ഇതിന് പുറമേ നിര്‍മാണ ചെലവുകള്‍ കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലുമാണ് വിദേശ കമ്പനികള്‍. ചൈനയിലെ സാഹചര്യം അത്ര നല്ലതുമല്ല. അതുകൊണ്ടാണ് വിദേശ കമ്പനികള്‍ ചൈനയെ കൈയ്യൊഴിയുന്നത്. യുഎസ് കമ്പനികള്‍ നിലവില്‍ ചൈന വിടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്തുകൊണ്ട് ഇന്ത്യ

എന്തുകൊണ്ട് ഇന്ത്യ

ഇന്ത്യ മികച്ച വിപണിയായി വിദേശ രാജ്യങ്ങള്‍ കാണുന്നുണ്ട്. പ്രധാനമായും ഇന്ത്യയുടെ വിപണി ചൈനയുടേതിന് സമാനമാണ്. എന്നാല്‍ നിര്‍മാണ ചെലവുകളില്‍ കാര്യമായ മാറ്റമുണ്ട്. ഇറക്കുമതിക്ക് എളുപ്പമുള്ള സാഹചര്യമാണ് ഉള്ളത്. നിരവധി തുറമുഖങ്ങള്‍ ഇതിനായി സജ്ജമാണ്. കഴിഞ്ഞ ആറ് വര്‍ഷം ഇന്ത്യയുടെ വിദേശ നിക്ഷേപം കുത്തനെ വര്‍ധിച്ചിരുന്നു. മൊബൈല്‍ ഫോണുകളുടെ വലിയൊരു വിപണി തന്നെ ഇന്ത്യയിലുണ്ട്. വെറും നൂറ് ഡോളറില്‍ കുറവാണ് വില. 200 ഡോളറില്‍ അധികം വിലയുള്ള മൊബൈലിന് കയറ്റുമതി സാധ്യതയും കൂടുതലാണ്. അതോടെ മൊത്തം നിര്‍മാണ ചെലവ് ആറ് ശതമാനത്തോളം കുറയും. ബാക്കിയുള്ളത് സര്‍ക്കാരിന്റെ സഹായങ്ങള്‍ കൊണ്ട് കുറയ്ക്കാനും സാധിക്കും.

English summary
foreign firms operating from china may moves to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X