കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ധനസഹായം; സന്നദ്ധ സംഘടനകൾക്ക് മേൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി; വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ സന്നദ്ധ സംഘടനകൾക്ക് മേൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. ചുരുങ്ങിയത് മൂന്ന് വർഷമായി പ്രവർത്തിക്കുന്നതും സന്നദ്ധ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം തുകയെങ്കിലും ചെലവഴിച്ചതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പുതിയ ചട്ടം.

cash

വിദേശ സംഭാവന സ്വീകരിക്കാനൊരുങ്ങ സന്നദ്ധ സംഘടനകൾ എത്ര പണമാണ് സ്വീകരിക്കുന്നതെന്നും എന്തിന് വേണ്ടിയാണ് ആ പണം ചെലവാക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് സ്വീകരിക്കണമെന്നും അത് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും പുതിയ വിജ്ഞാപനത്തിൽ പറയുന്നു.

എൻ‌ജി‌ഒ ഭാരവാഹികളുടെ ആധാർ നമ്പർ നിർബന്ധമാക്കുന്ന നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് എഫ്‌സി‌ആർ‌എ നിയമങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്,.വിദേശ ധനസഹായം നൽകുന്നത് ഒരു വ്യക്തിയാണെങ്കിൽ, ആ വ്യക്തി സംഘടനയുടെ മുഖ്യ പ്രവർത്തകനോ ഭാരവാഹിയോ ആയിരിക്കാൻ പാടില്ല. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫിസ് ഭാരവാഹികളോ ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

അതേസമയം ഒരു സംഘടനയെ രാഷ്ട്രീയ സംഘടനയായി പ്രഖ്യാപനത്തിനുള്ള നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ കഴിയില്ല.

Recommended Video

cmsvideo
മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്

ജോ‌ ബൈഡനുമായി അനുയോജ്യമായ സമയത്ത്‌ സംസാരിക്കുമെന്ന്‌ പ്രധാനമന്ത്രിജോ‌ ബൈഡനുമായി അനുയോജ്യമായ സമയത്ത്‌ സംസാരിക്കുമെന്ന്‌ പ്രധാനമന്ത്രി

 മുഖ്യമന്ത്രി കസേരയ്ക്ക് അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ.. ബിഹാറിൽ ഇന്ന് എൻഡിഎ നേതൃയോഗം മുഖ്യമന്ത്രി കസേരയ്ക്ക് അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ.. ബിഹാറിൽ ഇന്ന് എൻഡിഎ നേതൃയോഗം

'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി പങ്ക്; സ്വര്‍ണക്കടത്ത് കേസില്‍ കെ സുരേന്ദ്രന്‍ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി പങ്ക്; സ്വര്‍ണക്കടത്ത് കേസില്‍ കെ സുരേന്ദ്രന്‍

English summary
Foreign funding; The Center has implemented new regulations on NGO's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X