കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!

Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാടില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രക്ഷോഭം ഉണ്ടാക്കിയിരിക്കുകയാണ്. പിന്നീട് കരാറില്‍ ഉള്‍പ്പെട്ട കമ്പനികളും ഫ്രഞ്ച് സര്‍ക്കാരും മോദി സര്‍ക്കാരിന് കരാറില്‍ പങ്കില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ഒലാദിനെ അഭിമുഖം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ സകല വാദങ്ങളെയും തള്ളിയിരിക്കുകയാണ്. മീഡിയ പാര്‍ട്ടിന് വേണ്ടി ആന്റണ്‍ റോഗറ്റാണ് ഒലാദിനെ അഭിമുഖം ചെയ്തത്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം കള്ളങ്ങളാണെന്ന് അവര്‍ പറയുന്നു.

ഇന്ത്യാ ടുഡേയാണ് ഈ എക്‌സ്‌ക്ലുസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒലാദ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്ക് കൃത്യമായി പറയുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ റാഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയതെന്നായിരുന്നു ഒലാദിന്റെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ പറയുന്നത് സത്യമാണോ?

മോദി സര്‍ക്കാര്‍ പറയുന്നത് സത്യമാണോ?

റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് വ്യക്തമാണ്. ദസോള്‍ട്ട് എവിയേഷനും റിലയന്‍സിനും കരാര്‍ ലഭിക്കുന്നതിന് ഇന്ത്യ-ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന വാദം തെറ്റാണ്. ഇക്കാര്യം ഒലാദും സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ് തെളിയുന്നത്. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടായോ എന്ന് കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാക്കൂ.

മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍

മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍

ഒലാദിനെ അഭിമുഖം ചെയ്ത ആന്റണ്‍ റോഗെറ്റിന്റെ വെളിപ്പെടുത്തല്‍ റാഫേല്‍ ഇടപാടില്‍ നിര്‍ണായകമായിരിക്കുകയാണ്. ഇടപാടിന്റെ സമയത്ത് ഇന്ത്യ ഫ്രഞ്ച് അധികൃതരുമായി സംസാരിക്കുകയും സര്‍ക്കാര്‍ തന്നെയാണ് റിലയന്‍സ് ഡിഫന്‍സിനെ ഇതിന്റെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടതെന്നും റോഗെറ്റ് പറയുന്നു. ഇക്കാര്യം ഒലാദ് തങ്ങളോട് പറഞ്ഞെന്നും, ഇന്ത്യ ഇത് നിഷേധിക്കുന്നത് കള്ളം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറയുന്നു.

 ഫ്രാന്‍സിന് അറിയുക പോലും ഇല്ല

ഫ്രാന്‍സിന് അറിയുക പോലും ഇല്ല

റിലയന്‍സ് ഡിഫന്‍സിനെ കുറിച്ച് ഫ്രാന്‍സിന് അറിയുകയേ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യ മുന്നോട്ടു വെച്ച് നിര്‍ദേശം തങ്ങള്‍ തള്ളിയില്ലെന്നും ഒലാദ് പറഞ്ഞിരുന്നു. ദസോള്‍ട്ട് കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുമായി വിലപേശല്‍ നടത്തിയെന്നും റോഗെറ്റ് പറഞ്ഞു. ഈ വിഷയത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് മറ്റൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ തന്റെ കാമുകിയായ ജൂലി ഗായെറ്റിന്റെ സിനിമയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും ഒലാദ് പറഞ്ഞിരുന്നു.

റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണം

റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണം

ഇന്ത്യ റിലയന്‍സിനെ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് ഒലാദ് ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഒലാദിന് അത് അറിയുമെന്നും തോന്നുന്നില്ല. ഫ്രാന്‍സ് കരാര്‍ അംഗീകരിക്കുന്നത് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. അത്രയേറെ പ്രാധാന്യമേറിയതായിരുന്നു ആ കരാറെന്നും ഒലാദ് പറഞ്ഞതായി റോഗറ്റ് പറഞ്ഞു. എന്നാല്‍ കരാറില്‍ തിരിമറി നടന്നുവെന്ന് ഉറപ്പാണെന്നും ഇവര്‍ പറയുന്നു.

അംബാനിയുടെ റോള്‍ എന്ത്?

അംബാനിയുടെ റോള്‍ എന്ത്?

റാഫേല്‍ അന്വേഷണത്തില്‍ നിരവധി കാര്യങ്ങളാണ് കണ്ടെത്തിയത്. ഒലാദിന്റെ കാമുകി ജൂലി ഗായെറ്റിന്റെ സിനിമ നിര്‍മിക്കാനുള്ള നീക്കം അത്തരത്തിലുള്ളതാണ്. സിനിമ നിര്‍മിക്കാനുള്ള പണം നേരിട്ടല്ല റിലയന്‍സ് ഡിഫന്‍സ് നല്‍കിയിരുന്നത്. അനില്‍ അംബാനിക്ക് 25 വര്‍ഷമായി പരിചയമുള്ള ഫ്രഞ്ച് പൗരന്‍ വഴിയാണ് അദ്ദേഹം നിര്‍മാണത്തില്‍ പങ്കാളിയായത്. വളരെ വൈകിയാണ് ഈ പണം എത്തിയത്. അതേസമയം ഷൂട്ടിങ് തുടങ്ങണമെങ്കില്‍ ഈ പണം വേണമെന്ന അവസ്ഥയിലായിരുന്നു അപ്പോള്‍. സിനിമയുടെ മൊത്തം പണത്തിന്റെ 16 ശതമാനമാണ് അംബാനി ഇതിനായി നല്‍കിയത്. അത് റാഫേലില്‍ നിക്ഷേപിക്കാനിരുന്ന പണത്തില്‍ നിന്നായിരുന്നു.

ഇന്ത്യയില്‍ റിലീസ് ചെയ്തില്ല

ഇന്ത്യയില്‍ റിലീസ് ചെയ്തില്ല

ഇന്ത്യയില്‍ റിലീസ് ചെയ്യാനുള്ള ഒരു സാധ്യതയും ആ ചിത്രത്തിനില്ലായിരുന്നു. ഇന്ത്യയെ കുറിച്ച് ഒന്നും ആ ചിത്രത്തിലില്ലായിരുന്നു. അത് അംബാനിക്കുമറിയാമായിരുന്നു. റാഫേലില്‍ നേരത്തെ ധാരണയായെങ്കിലും ജനുവരി 25നാണ് ഇത് പ്രഖ്യാപിച്ചത്. അത് ഒലാദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു. അതേസമയം ഈ വിഷയത്തില്‍ ഒലാദ്-ജൂലി ഗാഡെറ്റ് ദമ്പതിമാര്‍ക്കിടയില്‍ ഒരുപ്രശ്‌നവും ഉണ്ടാക്കിയിരുന്നില്ലെന്നും വിദേശ മാധ്യമങ്ങള്‍ പറയുന്നു.

നുണകള്‍ പടച്ചുവിടുന്നു

നുണകള്‍ പടച്ചുവിടുന്നു

മോദി സര്‍ക്കാര്‍ റാഫേല്‍ ഇടപാടില്‍ വ്യക്തിപരമായി ഇടപെട്ടില്ലെന്ന് നുണ പറയുകയാണെന്ന് ആന്റണ്‍ റോഗറ്റ് പറയുന്നു. ഫ്രാന്‍സില്‍ സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് നന്നായറിയാം. ഇതില്‍ ഇടനിലക്കാരുണ്ടെന്നും അറിയാം. ഇതില്‍ ഫ്രഞ്ച് സര്‍ക്കാരിനും ഇന്ത്യന്‍ സര്‍ക്കാരിനും പ്രത്യേകം പങ്കുണ്ട്. റാഫേല്‍ വിമാനങ്ങള്‍ ഒലാദ് ഭരിച്ചിരുന്നപ്പോള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ഇതില്‍ ഇടനിലക്കാരും അഴിമതിയും ഉണ്ടാകാമെന്ന് റോഗറ്റ് പറഞ്ഞു.

 രാഹുല്‍ ഗാന്ധി പാകിസ്താന്‍ ചാരന്‍

രാഹുല്‍ ഗാന്ധി പാകിസ്താന്‍ ചാരന്‍

റാഫേലിനെ തുടര്‍ന്നുണ്ടായകോലാഹലങ്ങള്‍ ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പാകിസ്താന്റെ ഏജന്റാണെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. നുണകള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനെ വെട്ടില്‍ വീഴ്ത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്. അത് തുറന്നുകാട്ടേണ്ടതാണ്. എന്തിനാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടുകള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെടുന്നത്. ഇത് ശത്രുക്കളെ സഹായിക്കാനാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷം ആദ്യം, കര കാണാതെ ബിജെപി സഖ്യംപഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷം ആദ്യം, കര കാണാതെ ബിജെപി സഖ്യം

തെലങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസ്... കെസിആര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാം നബി ആസാദ്തെലങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസ്... കെസിആര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാം നബി ആസാദ്

English summary
foreign journalists says indias statement is wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X