കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ഇനി മദ്യത്തിന് വില കുറയും; എക്സൈസ് നിയമത്തിൽ മാറ്റം, 20 മുതല്‍ 25 ശതമാനം വരെ കുറയും!

Google Oneindia Malayalam News

ദില്ലി: ദല്ലിയിൽ ഇറക്കുമതി ചെയ്യുന്ന വിദേശ നിർമ്മിത മദ്യത്തിന് വില കുറയും. ദില്ലി സര്‍ക്കാര്‍ എക്‌സൈസ് നയത്തില്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തുന്നതോടെയാണ് വിലക്കുറവ് നിലവില്‍ വരികയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മുതൽ 25 ശതമാനം വരെയാണ് വില കുറയുക. തിങ്കളാഴ്ച പുതിയ വില നിലവില്‍ വരുമെന്നാണ് സൂചനകൾ.

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

ഉയര്‍ന്ന അടിസ്ഥാനവില, എക്‌സൈസ് നികുതി, മറ്റു നികുതികള്‍ തുടങ്ങിയവ കാരണം നിലവിൽ ദില്ലിയില്‍ വിദേശനിര്‍മിത മദ്യത്തിന് വില കൂടുതലാണ്. എക്‌സൈസ് നയത്തില്‍ ഉള്‍പ്പെടുത്തുന്ന ഈ പുതിയ നിബന്ധന പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിലാണ് ദില്ലിയില്‍ മദ്യം വില്‍പനയെന്ന സത്യവാങ്മൂലം ഇറക്കുമതിക്കാരും വിതരണക്കാരും നല്‍കണം.

Liquor

മദ്യത്തിന്റെ ചില്ലറ വില്‍പന വില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കുറവാണെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കള്‍ ഹരിയാന പോലുള്ള മറ്റു സംസ്ഥാനങ്ങളെ മദ്യം വാങ്ങാൻ ആശ്രയിക്കുന്നത് തടയാനും വേണ്ടിയാണ് പുതിയ തീരുമാനം. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ അബ്‌സല്യൂട്ട് വോഡ്കയ്ക്ക് 1,800നു പകരം 1,400 രൂപയായി കുറയും. 1,800 രൂപയുടെ ബാലന്റൈന് 1350 രൂപയും 3850 രൂപയുടെ ഷീവാസ് റീഗലിന് 2800 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്‌.

English summary
Foreign liquor like Absolut, Chivas to get cheaper in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X