'യോഗി'യെ ഭയന്ന് ലോകരാജ്യങ്ങള്‍? ഇസ്ലാം വിരോധിയെന്ന് പാകിസ്ഥാന്‍!മോദിക്ക് തെറ്റ്പറ്റി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗി ആദിത്യ നാഥിനെ തിരഞ്ഞെടുത്തത് ഇന്ത്യയില്‍ മാത്രമല്ല, ലോകരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

യോഗി ആദിത്യയെ തിരഞ്ഞെടുത്തതില്‍ വിവിധ രാജ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ലെന്നാണ് സൂചനകള്‍. മോദിയോട് നല്ല ബന്ധമുളള രാജ്യങ്ങള്‍ക്ക് പോലും ഇതില്‍ വിരോധമുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

യോഗി ആദിത്യ നാഥിന്റെ മുസ്ലിം വിരുദ്ധ മനോഭാവം പാകിസ്ഥാനെ ഭയപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന തരത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ഡാണ്‍ പത്രത്തിലെ റിപ്പോര്‍ട്ടുകളും.

 മുസ്ലിം വിരുദ്ധ വികാരം

മുസ്ലിം വിരുദ്ധ വികാരം

യോഗി ആദിത്യ നാഥിനെ തീപ്പൊരി എന്നാണ് അമേരിക്കയില്‍ നിന്നുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപ്പൊരു ഹിന്ദു സന്യാസി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി- എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഹെഡ്‌ലൈന്‍. മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ആളാണ് യോഗിയെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

 ഹിന്ദു രാഷ്ട്രം

ഹിന്ദു രാഷ്ട്രം

യോഗിയെ മുഖ്യമന്ത്രിയാക്കിയത് പല രാഷ്ട്രീയ നിരീക്ഷകരിലും ഞെട്ടലുണ്ടാക്കിയിരിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആഹ്വാനമാണിതെന്നും പത്രം റിപ്പോര്‍ട്ട് ചെയി്തിരിക്കുന്നു.

 മുസ്ലിം വിരോധി

മുസ്ലിം വിരോധി

യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതിലൂടെ മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ മനോഭാവം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് പാകിസ്ഥാനില്‍ നിന്നുളള ഡാണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നു. ബിജെപിയുടെ പരുക്ക മുഖമാണ് യോഗി ആദിത്യനാഥ് എന്നും ഡാണ്‍ പറയുന്നു. മുസ്ലിം വിരുദ്ധ മനോഭാവം തന്നെയാണ് യോഗിയെ യുപി മുഖ്യമന്ത്രിയാക്കാനുള്ള കാരണണെന്നും ഡാണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

 വിമര്‍ശനം

വിമര്‍ശനം

യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത് വിമര്‍ശിക്കപ്പെടുന്നു എന്നാണ് ബിബിസി യുകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാദ ഹിന്ദു നേതാവ് എന്നാണ് യോഗി ആദിത്യ നാഥിനെ കുറിച്ച് ബിബിസി വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടുകളിലൂടെ വിവാദത്തിലായ ഹിന്ദു നേതാവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

 അല്‍ ജസീറയ്ക്കും തീപ്പൊരി

അല്‍ ജസീറയ്ക്കും തീപ്പൊരി

ഇന്ത്യയിലെ ഉത്തര്‍പ്രദേശ് ഭരിക്കാന്‍ മോദിയുടെ ബിജെപി തീപ്പൊരിയെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് ഖത്തറില്‍ നിന്നുള്ള അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയയാളാണ് ആദിത്യനാഥെന്നും അല്‍ജസീറ പറയുന്നു. സംസ്ഥാനത്തെ ജനസംഖ്യയിലെ 20 ശതമാനത്തോളം വരുന്ന മുസ്ലികള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ നേതാവാണ് അദ്ദേഹമെന്നും അല്‍ ജസീറ പറയുന്നു.

English summary
The news made headline not just in India, but across the globe. Many foreign media reported Adityanath’s elevation as CM with their own sense of political landscape of India.
Please Wait while comments are loading...