കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് സൗദി പൗരത്വമില്ല; വാര്‍ത്ത വ്യാജം, ആ ഫോട്ടോ!! അതും?

ധാക്ക സ്‌ഫോടനത്തിന് പ്രചോദനമായത് സാക്കിര്‍ നായികിന്റെ പ്രസംഗമാണെന്ന് സ്‌ഫോടക്കേസിലെ പ്രതികളിലൊരാള്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടാണ് സാക്കിര്‍ നായികിന് തിരിച്ചടിയായത്.

  • By Ashif
Google Oneindia Malayalam News

മുംബൈ: വിവാദ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന് സൗദി അറേബ്യ പൗരത്വം നല്‍കിയെന്ന റിപ്പോര്‍ട്ട് വ്യാജം. സൗദി മാധ്യമങ്ങളാണ് പൗരത്വം നല്‍കിയിട്ടില്ലെന്ന് വ്യക്തമക്കിയത്. സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും പൗരത്വ വാര്‍ത്ത നിഷേധിച്ചു.

കള്ളപ്പണ കേസില്‍ സാക്കിര്‍ നായികിനെതിരേ ഇന്ത്യയില്‍ വാറണ്ടുണ്ട്. ഇന്ത്യ ഇദ്ദേഹത്തെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ സാക്കിര്‍ നായികിന് സൗദി അറേബ്യ പൗരത്വം നല്‍കിയെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന മറ്റു മാധ്യമങ്ങളും ഇതേറ്റുപിടിച്ചു.

Zakir

എന്നാല്‍ പൗരത്വ വാര്‍ത്ത തെറ്റാണെന്ന് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഭാരവാഹികളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സാക്കിര്‍ നായികിന് സൗദിയില്‍ റെസിഡന്‍സ് പെര്‍മിറ്റ് മാത്രമാണുള്ളത്. ഇസ്ലാമിക സേവനത്തിന് സൗദി സര്‍ക്കാര്‍ നല്‍കുന്ന കിങ് ഫൈസല്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പൗരത്വം സ്വീകരിക്കുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.

ധാക്ക സ്‌ഫോടനത്തിന് പ്രചോദനമായത് സാക്കിര്‍ നായികിന്റെ പ്രസംഗമാണെന്ന് സ്‌ഫോടക്കേസിലെ പ്രതികളിലൊരാള്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടാണ് സാക്കിര്‍ നായികിന് തിരിച്ചടിയായത്. ബംഗ്ലാദേശി പത്രമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ആ പത്രം തന്നെ പിന്നീട് തിരുത്തിയിരുന്നു. ബ്രിട്ടനിലും കാനഡയിലും സാക്കിര്‍ നായികിന്റെ പ്രസംഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സംഘടന അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

English summary
No Indian publication confirmed the news. According to a report in DNA, Islamic Research Foundation (IRF) denied reports of Naik being granted Saudi Arabian citizenship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X