കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ട്വിസ്റ്റ്: സുഷമ സ്വരാജ് വിദേശകാര്യമന്ത്രിയായി തിരിച്ചെത്തി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആരാണ് സുഷമ സ്വരാജ്. ബി ജെ പി നേതാവും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയുമാണ് സുഷമ സ്വരാജ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും കഴിഞ്ഞ ദിവസം വരെ അതങ്ങനെ തന്നെ ആയിരുന്നു. ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഘോരഘോരം വാദിക്കുന്നതിനിടെയാണ് ട്വിറ്ററില്‍ ഒരു സംഭവം നടന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്ററില്‍ സുഷമ സ്വരാജ് കേന്ദ്രവിദേശ കാര്യമന്ത്രി സുഷമ സ്വരാജായിരുന്നു. എന്നാല്‍ ലളിത് മോദി വിവാദത്തില്‍ സുഷമയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഘോരഘോരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് സുഷമയുടെ പേരില്‍ നിന്നും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് വെറും സുഷമ സ്വരാജായത് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.

sushma-swaraj

മന്ത്രിസ്ഥാനം തെറിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് സുഷമ സ്വരാജ് നല്‍കുന്നത് എന്ന് വരെ പോയി ചര്‍ച്ചകള്‍. എന്നാല്‍ ഒരു വശത്ത് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ സുഷമ സ്വരാജിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും എഡിറ്റിംഗ് നടന്നു. സുഷമ സ്വരാജ് ട്വിറ്റര്‍ ബയോയില്‍ വീണ്ടും വിദേശകാര്യ മന്ത്രി എന്ന് എഴുതിച്ചേര്‍ത്തു. സുഷമ സ്വരാജ് രാജിവെക്കുന്നതിനെക്കുറിച്ചുള്ള വാഗ്വാദം ഇപ്പോഴും പുറത്ത് തുടരുകയാണ്.

എന്നാല്‍ ഇതിലൊന്നും വലിയ കഥയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നത്. ട്വിറ്റര്‍ അക്കൗണ്ട് സുഷമയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ എഡിറ്റിംഗ് നടന്നു എന്നൊക്കെ വരും. അതിലൊന്നും മന്ത്രാലയത്തിന് ബന്ധമില്ല. എന്താണ് നടക്കുന്നതെന്ന് ട്വിറ്ററില്‍ സുഷമയുടെ ഫോളോവേഴ്‌സിനും മനസിലായിട്ടില്ല. അതിനിടെ, സുഷമ സ്വരാജിനെക്കാള്‍ വിദേശ യാത്രകള്‍ നടത്തുന്ന നരേന്ദ്രമോദിയെ വിദേശമന്ത്രിയാക്കരുതോ എന്നും ചിലര്‍ ചോദിച്ചുനടക്കുന്നുണ്ട്.

English summary
In the backdrop of the controversy related to former IPL chairman and scam-tainted Lalit Modi and the opposition's demand to oust Sushma Swaraj as the External Affairs Minister, there was something amiss from the official Twitter account of Swaraj on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X