എല്ലാം ചൈന മുന്‍കൂട്ടി പദ്ധതിയിട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ദില്ലി: ലഡാക്കിലെ അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കാന്‍ കാരണം ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ പരിണിതഫലമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ചൈനയെ അറിയിച്ചു. എല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും കേന്ദ്രമന്ത്രി ജയ്ശങ്കര് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സ്വീകരിച്ച നിലാപാടും എസ് ജയ്ശങ്കര് ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.

Recommended Video
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ എസ് ജയ്ശങ്കര് ചൈനീസ് വിദേശകാര്യമന്ത്രാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇരുവരം ചര്‍ച്ച ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തെ പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ, അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണക്കായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. ഇന്ത്യന്‍ മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരുരാജ്യങ്ങളും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനമായി പരിഹരിക്കാന്‍ തിരുമാനമെുത്തതായും വാങ് യി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യയാണ് പ്രകോപനം നടത്തുന്നതതെന്നാണ് ചൈനയുടെ നിലപാട്. തിങ്കാഴ്ച ഗാല്‍വന്‍ പ്രദേശത്ത് ഏറ്റുമുട്ടലിന് ശേഷം ചൊവ്വാഴ്ചയും ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് പ്രകോപനം നടത്തിയതായി ചൈന ആരോപിച്ചിരുന്നു.
അതിര്‍ത്തിയില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ ഇരുരാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും പകരം ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും അനുസരിച്ച് സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്കി. നേരത്തേ അതിര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതി ശാന്തവും നിയന്ത്രണവിധേയവുമാണ്.പ്രകോപനപരാമയ നടപടികളില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോകണം. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ജിയാന്‍ പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications