കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ചൈന മുന്‍കൂട്ടി പദ്ധതിയിട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കാന്‍ കാരണം ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ പരിണിതഫലമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചൈനയെ അറിയിച്ചു. എല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും കേന്ദ്രമന്ത്രി ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സ്വീകരിച്ച നിലാപാടും എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.

india

Recommended Video

cmsvideo
മേജർ രവി പറയുന്നത് ഇങ്ങനെ | Oneindia Malayalam

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇരുവരം ചര്‍ച്ച ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തെ പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ, അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണക്കായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. ഇന്ത്യന്‍ മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനമായി പരിഹരിക്കാന്‍ തിരുമാനമെുത്തതായും വാങ് യി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യയാണ് പ്രകോപനം നടത്തുന്നതതെന്നാണ് ചൈനയുടെ നിലപാട്. തിങ്കാഴ്ച ഗാല്‍വന്‍ പ്രദേശത്ത് ഏറ്റുമുട്ടലിന് ശേഷം ചൊവ്വാഴ്ചയും ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് പ്രകോപനം നടത്തിയതായി ചൈന ആരോപിച്ചിരുന്നു.

അതിര്‍ത്തിയില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ ഇരുരാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും പകരം ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും അനുസരിച്ച് സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി. നേരത്തേ അതിര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതി ശാന്തവും നിയന്ത്രണവിധേയവുമാണ്.പ്രകോപനപരാമയ നടപടികളില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോകണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ജിയാന്‍ പറഞ്ഞിരുന്നു.

 സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരതകേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത

English summary
Foreign Minister S Jaishankar said China to take responsibility for clash at Ladakh's Galwan Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X