കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി;തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ദില്ലി എയിംസ് ആശുപത്രിയില്‍ ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.30നാണ് അവസാനിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ദില്ലി എയിംസ് ആശുപത്രിയില്‍ ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.30നാണ് അവസാനിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

 സുഷമ സ്വരാജിന്റെ സ്വകാര്യത നഷ്ടപ്പെട്ടോ? വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മിസോറം ഗവര്‍ണര്‍ സുഷമ സ്വരാജിന്റെ സ്വകാര്യത നഷ്ടപ്പെട്ടോ? വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മിസോറം ഗവര്‍ണര്‍

എയിംസ് ഡയറക്ടര്‍ എം സി മിശ്രയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. നവംബര്‍ ആദ്യവാരമാണ് സുഷമ സ്വരാജിനെ വൃക്ക രോഗത്തെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

sushmaswaraj

ഡയാലിസിസ് ചെയ്തിരുന്ന സുഷമ സ്വരാജിന് വൃക്ക മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിക്ക് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

English summary
Foreign Minister Sushma Swaraj Undergoes Kidney Transplant At AIIMS Hospital In Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X