കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ തന്ത്രത്തില്‍ ട്രംപ് വീഴുമോ; വിദേശകാര്യ സെക്രട്ടറി യുഎസിലേയ്ക്ക്, തീരുമാനം നിര്‍ണ്ണായകം!

എച്ച് വണ്‍ ബി വിസാ നിയന്ത്രണവും ഇന്ത്യക്കാരുടെ സുരക്ഷയും ചര്‍ച്ചാവിഷയമാകും

Google Oneindia Malayalam News

ദില്ലി: അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ജോലി സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അമേരിക്കയിലേയ്ക്ക്. ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയാവുന്ന ട്രംപിന്റെ എച്ച് വണ്‍ ബി വിസാ നിയന്ത്രണവും ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയും ചര്‍ച്ചാവിഷയമാകും.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന അമേരിക്ക സന്ദര്‍ശനത്തില്‍ ട്രംപ് ഭരണകൂടവുമായി ഇരുരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട പ്രാദേശികയും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഐടി രംഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയാവുന്നതാണ് അമേരിക്ക നടപ്പിലാക്കാനിരിക്കുന്ന വിസാ നിയന്ത്രണം.

sjaishankar

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന എച്ച് വണ്‍ ബി വിസയ്ക്കും ട്രംപ് ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ഈ വിഷത്തിനായിരിക്കും പ്രാമുഖ്യം. അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തോടെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയ്ക്ക് പാത്രമാകും.

English summary
Foreign Secretary S Jaishankar will visit the US from Tuesday during which key bilateral issues including India's concerns over a possible clamp down on H1B visas and safety of Indians are expected to be discussed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X