കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസാജിങ്ങിനിടെ വിദേശിയെ അപമാനിച്ചതായി പരാതി

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: മസാജിങ്ങിനിടെ വിദേശിയെ അപമാനിക്കാന്‍ ശ്രമിച്ചതായി കാട്ടി പോലീസിന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും താജ്മഹല്‍ കാണാനെത്തിയ ക്ലിന്റണ്‍ തോമസ് എന്നയാളാണ് പരാതിക്കാരന്‍. ഫൈവ് സ്റ്റാര്‍ ഹോട്ടലായ ജെപീ പാലസിലില്‍ വെച്ച് മസാജിങ്ങിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാളുടെ പരാതി.

ഹോട്ടലിനോട് അനുബന്ധിച്ചുള്ള മസാജിങ് പാര്‍ലറില്‍ എത്തി അല്‍പ സമയത്തിനുള്ളില്‍ ഇയാള്‍ മൈക്കേല്‍ എന്ന മസാജ് ചെയ്യുന്നയാള്‍ക്കെതിരെ കയര്‍ക്കുകയായിരുന്നെന്ന് പറയുന്നു. ഉടന്‍ പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും ക്ലിന്റണ്‍ ചെവിക്കൊണ്ടില്ല.

swedish-massage

പോലീസില്‍ പരാതി എഴുതി നല്‍കിയ ഉടനെ ഇയാള്‍ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്യുകയും പിന്നീട് രാജ്യംവിടുകയും ചെയ്തു. ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിദേശി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഹോട്ടല്‍ ജീവനക്കാരുടെ വിശദീകരണം.

താജ്മഹലിനടുത്ത് വിദേശികള്‍ അപമാനിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ വിദേശികളെ അക്രമിച്ച മൂന്നു സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു റഷ്യന്‍ യുവതിയെ മൂവര്‍ സംഘം മദ്യപിച്ച് അപമാനിച്ചതിന് പിന്നാലെ ജപ്പാന്‍ സഞ്ചാരിയുടെ മൊബൈല്‍ ഫോണ്‍ പരസ്യമായി പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. രണ്ടു സംഭവങ്ങളിലും പ്രതികളെ പിടികൂടിയെങ്കിലും വിദേശികള്‍ ആക്രമണത്തിന് ഇരയാകുന്നത് ടൂറിസത്തെ കാര്യമായി ബാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

English summary
Foreign tourists not safe in the City of Taj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X