ടൂറിസ്റ്റുകള്‍ക്ക് ഇ- വിസയ്ക്കൊപ്പം സിം കാര്‍ഡ് ഫ്രീ!! ടോക് ടൈമും ഡാറ്റയും തീര്‍ത്തും സൗജന്യം
രണ്ട് മണിക്കൂറിനുള്ളില്‍ ആക്ടിവേഷന് ആവുന്നതാണ് സൗജന്യ സിം കാര്‍ഡുകള്‍
ദില്ലി: ഇ- വിസയില്‍ ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. ബിഎസ്എന്‍എല്ലാണ് പ്രീ ലോഡഡ് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 50 രൂപയുടെ ടോക് ടൈമും 50 എംബി ഡാറ്റയും സിം കാര്‍ഡിനൊപ്പം സൗജന്യമായി ലഭിയ്ക്കും. ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയാണ് സേവനത്തിന് തുടക്കം കുറിച്ചത്.
ആദ്യഘട്ടത്തില്‍ ദില്ലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശികള്‍ക്ക് വേണ്ടി ആരംഭിയ്ക്കുന്ന പദ്ധതി ഏറെ വൈകാതെ രാജ്യത്തെ 15 വിമാനത്താവളങ്ങളിലേയ്ക്ക് കൂടി വ്യാപിയ്ക്കും. വിനോദ സഞ്ചാരികള്‍ക്ക് സിം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ആക്ടിവേഷന് ആവുന്ന സംവിധാനമാണ് നിലവിലുള്ളത്. ശ്രീലങ്ക പിന്തുടരുന്ന നയമാണ് നീക്കത്തിന് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

സൗജന്യ സിം, ഓഫറും
30 ദിവസം വാലിഡിറ്റിയുള്ള സിം കാര്‍ഡ് 12 ഭാഷകളില്‍ ലഭ്യമായിട്ടുള്ള ടൂറിസ്റ്റ് ഹെല്പ്പ്ലൈന് സേവനങ്ങള്‍ ലഭിയ്ക്കുന്നതിനും സഹായിക്കും. ഹെല്പ്പ്ലൈന് സേവനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമാണ്. റഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ ഭാഷകളാണ് ഹെല്പ്പ്ലൈനില് ലഭ്യമായിട്ടുള്ളത്.

വെല്‍ക്കം കിറ്റില്‍ സിം കാര്‍ഡ്
ഇ-വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വിമാനത്താവളത്തില്‍ വച്ച് നല്കുന്ന ഇന്ത്യ ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ വെല്‍ക്കം കിറ്റിനൊപ്പം സൗജന്യ ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ ലഭിയ്ക്കുന്നത്.

അനുമതി അനിവാര്യം
ഇ വിസ പദ്ധതി പ്രകാരം വിദേശികള്‍ അയയ്ക്കുന്ന ഇമെയിലിന് ഇന്ത്യയില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ കഴിയൂ. ഇന്ത്യയുടെ അംഗീകാരം ലഭിച്ചുവെന്ന് തെളിയിക്കുന്നതിനായി ഇതിന്റെ പകര്‍പ്പ് ഇന്ത്യയിലെത്തുന്ന വിദേശികള്‍ കൈവശം സൂക്ഷിക്കണം. രാജ്യത്ത് എത്തുന്ന സമയത്ത് തന്നെ ഇമിഗ്രേഷന്‍ അധികൃതര്‍ക്കാണ് ഇത് സമര്‍പ്പിയ്ക്കേണ്ടത്.

ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍
ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തുന്ന വിദേശികള്‍ക്ക് കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ബന്ധം പുലര്‍ത്തുന്നതിന് ടൂറിസം വകുപ്പിന്റെ നീക്കം ഏറെ സഹായകമാവും. ഹോട്ടലുകളുമായും ടൂര്‍ ഓപ്പറേറ്റര്മായുമുള്ള ആശയവിനിമയത്തിനും ഇത് സഹായിക്കും. ശ്രീലങ്ക സന്ദര്‍ശനത്തിനിടെ ശ്രീലങ്കയില്‍ നിലവിലുള്ള സംവിധാനമാണ് ഈ നീക്കത്തിന് പ്രചോദനമായതെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications