കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജാപ്പനീസ് വനിതയ്ക്ക് പീഡനം: അറസ്റ്റിലായത് ടാക്സി ഡ്രൈവര്‍, പണികൊടുത്തത് വിദേശ വനിതയുടെ മൊഴി!!
ഷിംല: ഹിമാചല്‍ പ്രദേശില്‍ ജപ്പാന് വനിതയെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി. വെള്ളിയാഴ്ച കുളു സന്ദര്‍ശിക്കാനെത്തിയ ജാപ്പനീസ് വനിതയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ വനിതയെ വൈദ്യപരിശോധനക്ക് അയച്ചതായി കുളു പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി വ്യക്തമാക്കി. കുറ്റവാളി ടാക്സി ഡ്രൈവറാണെന്ന ജാപ്പനീസ് യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ടാക്സി ഡ്രൈവര്‍ അറസ്റ്റിലായത്. കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.