കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിന് പണം പോരെന്ന് യുവതി..തര്‍ക്കം മൂത്തപ്പോള്‍ ഇടപാടുകാരന്‍ ചെയ്തത്.. !! ബെംഗളൂരു ഞെട്ടലിൽ..!

സെക്സ് പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ

  • By അനാമിക
Google Oneindia Malayalam News

ബെംഗളൂരു: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പ്രതിഫലമായി നല്‍കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബെംഗളൂരുവിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

ഉഗാണ്ട സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് കൊല്ലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ പണം ആവശ്യപ്പെട്ടു

ഇഷാന്‍ എന്ന മുപ്പതുകാരനാണ് കൊലപാതകത്തിന് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയാണ്. സെക്‌സിന് ശേഷം യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

കൊല്ലപ്പെട്ടത് വിദ്യാർത്ഥിനി

ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫ്‌ളോറന്‍സ് നകായാകി. സ്റ്റുഡന്റ് വിസയിലാണ് ഫ്‌ളോറന്‍സ് ഇന്ത്യയില്‍ താമസിക്കുന്നത് എന്നതിനാല്‍ പൊലീസ് കേസ് സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ഒരു രാത്രിയിലെ പരിചയം

സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച രാത്രിയാണ് നഗരത്തില്‍ വെച്ച് ഇഷാന്‍ ഫ്‌ളോറന്‍സിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും കോതന്നൂരിലുള്ള ഫ്‌ളോറന്‍സിന്റെ വീട്ടിലെത്തി.

ഇരട്ടി തുക വേണം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രതിഫലമായി ഇഷാന്‍ അയ്യായിരം രൂപ ഫ്‌ളോറന്‍സിന് നല്‍കി. എന്നാല്‍ അത് പോരെന്നായി യുവതി. അയ്യായിരം രൂപ കൂടി വേണമെന്നായിരുന്നു ഫ്‌ളോറന്‍സിന്റെ ആവശ്യം.

ജീവൻ രക്ഷിക്കാൻ കുത്തി

എന്നാല്‍ അത്രയും പണം നല്‍കാന്‍ ഇഷാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഫ്‌ളോറന്‍സ് തന്നെ ഭീഷണിപ്പെടുത്തിയതായി ഇഷാന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കുത്തിയെന്നാണ് ഇഷാന്റെ വാദം

യുവതി ഭീഷണിപ്പെടുത്തി

ബഹളം വെച്ച് ആളെക്കൂട്ടുമെന്നും കൊല്ലുമെന്നും പറഞ്ഞ് ഫ്‌ളോറന്‍സ് തന്നെ ഭീഷണിപ്പെടുത്തിയതായി ഇഷാന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഫ്‌ളോറന്‍സിന്റെ കയ്യിലെ കത്തി പിടിച്ചുവാങ്ങി ഇഷാന്‍ കുത്തുകയായിരുന്നു.

പൊലീസിലറിയിച്ചത് അയൽക്കാർ

ഫ്‌ളോറന്‍സിന്റെ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രിയില്‍ ഫ്‌ളോറന്‍സിന്റെ വീട്ടില്‍ നിന്നും ബഹളവും നിലവിളിയും കേട്ട അയല്‍ക്കാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.

വംശീയ ആക്രമണമല്ല

ഇന്ത്യക്കാരനും വിദേശിയും ഉള്‍പ്പെടുന്ന കേസായതിനാല്‍ അന്വേഷണം സിസിബിയ്ക്ക് വിട്ടതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. ഇതൊരു വംശീയ ആക്രമണമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Ugandan woman stabbed to death in Bengaluru in an alleged dispute over payment for sex. The accused has been arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X