കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ക്ക് ബീഫ് കഴിക്കാം; ഇളവുമായി ബിജെപി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിദേശത്തുനിന്നും സഞ്ചാരികളായി എത്തുന്നവര്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക ലൈസന്‍സ് നല്‍കുന്നകാര്യം ഹരിയാണ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിനൊരുങ്ങുന്നത്.

നിലവില്‍ ബീഫ് നിരോധനം കര്‍ശനമായി പാലിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാണ. അതുകൊണ്ടുതന്നെ, വിദേശികള്‍ക്ക് മാത്രമായി പ്രത്യേക ലൈസന്‍സ് നല്‍കി ബീഫ് വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണത്താലാണ് ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്ത് ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്.

beef

എന്നാല്‍, ഓരോ വ്യക്തികള്‍ക്കും ഭക്ഷണക്കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടായിരിക്കുമെന്നും അത് നമ്മള്‍ മാനിക്കണമെന്നുമാണ് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ പറയുന്നത്. വിദേശികള്‍ക്ക് പ്രത്യേകിച്ച് പ്രത്യേക ഭക്ഷണശീലങ്ങളുണ്ടാകും. അവര്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ അത് നമ്മള്‍ മാനിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക ലൈസന്‍സ് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നിലവില്‍ ഹരിയാണയില്‍ ബീഫ് വില്‍ക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയുമാണ് പരമാവധി ശിക്ഷ. ബീഫ് കയറ്റി അയക്കുന്നവര്‍ക്ക് ചുരുങ്ങിയത് 3 വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കും.

English summary
Foreigners can eat beef in Haryana as state govt mulls special permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X