കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരെ വിശ്വാസമില്ലാത്ത ഇന്ത്യന്‍ ടൂറിസംമന്ത്രി!!! വിദേശവനിതകള്‍ കുട്ടിക്കുപ്പായം ഇടരുതെന്ന്

Google Oneindia Malayalam News

ആഗ്ര: ആര്‍ഷ ഭാരത സംസ്‌കാരത്തെ കുറിച്ച് ഏറെ അഭിമാനം കൊള്ളുന്നവരാണ് പലരും. എന്നാല്‍ ആ സംസ്‌കാരത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ക്ക് നമ്മുടെ ജനതയില്‍ വിശ്വാസമില്ലെങ്കില്‍ എന്ത് ചെയ്യും?

ഒരു സാധാരണക്കാരന് വിശ്വാസമില്ലെങ്കില്‍ പോട്ടെ എന്ന് വയ്ക്കാം... ഒരു കേന്ദ്ര മന്ത്രിക്ക് അങ്ങനെയാണെങ്കില്‍ എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ? കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയ്ക്കാണ് ഇന്ത്യയിലെ പുരുഷന്‍മാരെ അല്‍പം പോലും വിശ്വാസമില്ലാത്തത്. അതും ഇന്ത്യന്‍ സ്ത്രീകളുടെ കാര്യത്തിലല്ല, വിദേശവനിതകളുടെ കാര്യത്തില്‍.

Mahesh Sharma

ഇന്ത്യയില്‍ എത്തുന്ന വിദേശ വനിതകള്‍ കുട്ടിപ്പാവാട (സ്‌കര്‍ട്ട്) ധരിച്ച് പുറത്തിറങ്ങരുതെന്നാണ് മന്ത്രി നല്‍കുന്ന ഉപദേശം. മറ്റ് അല്‍പ വസ്ത്രങ്ങളും ഉപേക്ഷിക്കണം. ഇത് മറ്റൊന്നും കൊണ്ടല്ലത്രെ, അവരുടെ സുരക്ഷയെ കരുതി മാത്രമാണെന്നാണ് മന്ത്രിയുടെ വാദം.

ഇന്ത്യന്‍ സംസ്‌കാരം തികച്ചും വിഭിന്നമാണെന്നാണ് മന്ത്രി പറയുന്നത്. വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശ വനിതകള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത് എന്ന ഉപദേശവും ഉണ്ട്. ക്ഷേത്ര നഗരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംവേദന ക്ഷമതയുടെ അളവുകൂടി മനസ്സില്‍ കാണണം എന്നും മന്ത്രി ഉപദേശിക്കുന്നുണ്ട്.

അവര്‍ എന്ത് ധരിക്കണം എന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതല്ല ഇത് എന്നാണ് മന്ത്രിയുടെ പക്ഷം. എന്നാല്‍ മുന്‍കരുതലുകളെടുക്കാന്‍ അവരെ ഉപദേശിക്കുക മാത്രമാണെന്ന് മന്ത്രി പറയുന്നത്.

സാംസ്‌കാരിക വകുപ്പിന്റേയും ടൂറിസം വകുപ്പിന്റേയും ചുമതലയുള്ള മന്ത്രിയാണ് മഹേഷ് ശര്‍മ. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിദേശ വിനോദ സഞ്ചാരികള്‍ക്ക് മന്ത്രിയുടെ വാക്കുകള്‍ 'നല്ല' അഭിപ്രായം തന്നെയാകും ഉണ്ടാക്കുക. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരം ചില നിരീക്ഷണങ്ങളും പ്രസ്താവനകളും മന്ത്രിമാര്‍ തന്നെ നടത്തുന്നത് എന്ത് പ്രതിഫലനമാകും സൃഷ്ടിക്കുക എന്ന് ആരും പ്രത്യേകം പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ.

English summary
Union culture and tourism minister Mahesh Sharma, who was in the Taj city on Sunday, advised women foreign tourists not to wear skirts and other "skimpy" clothes "for their own safety".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X