കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയുടുപ്പിട്ട് വരുന്ന വിദേശികള്‍ക്ക് കാശി ക്ഷേത്രദര്‍ശനത്തിന് സാരിഫ്രീ!

  • By Siniya
Google Oneindia Malayalam News

വാരണാസി : കുട്ടിയുടുപ്പിട്ട് വരുന്ന വിദേശികള്‍ക്ക് കാശിവിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിന് സാരിഫ്രീ. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് മുമ്പ് വിദേശികള്‍ക്ക് സാരി നല്‍കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിദേശികള്‍ സാരിയുടത്ത് ദര്‍ശനം നടത്തണമെന്ന് ട്രസ്റ്റ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന വിദേശ വനിതകള്‍ ഇറക്കം കുറഞ്ഞതും ശരീരത്തോട് ഒട്ടിക്കിടക്കുന്നതുമായി വസ്ത്രങ്ങള്‍ ധരിക്കുന്നത് പതിവായി കണ്ടതിനെ തുടര്‍ന്നാണ് സാരി നല്‍കാമെന്ന നിര്‍ദ്ദേശവുമായി ട്രസ്റ്റ് മുന്നോട്ടു വന്നത്. എന്നാല്‍ ഇതുവരെ പ്രത്യേക വസത്രധാരണ രീതിയൊന്നും കൊണ്ടു വന്നിട്ടില്ലയെന്നും ട്രസ്റ്റ് മെമ്പര്‍മാര്‍ പറഞ്ഞു. സൗജന്യമായി സാരി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

woman

സാരി ധരിച്ച് പൂജകളില്‍ പങ്കെടുക്കണമെന്നാണ് ട്രസ്റ്റിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം. എന്നാല്‍ ദര്‍ശനം കഴിഞ്ഞാല്‍ സാരി തിരിച്ചു നല്‍കണം. അതേസമയം വിദേശികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ പൂജ നടത്തുന്നതിനോ നിരോധം ഏര്‍പ്പെടുത്തിയിട്ടില്ല.
English summary
Foreigners in short dresses to get saris at Kashi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X