കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ബുര്‍ഗിക്കും ഗൗരിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; പ്രമുഖ ആക്ടിവിസ്റ്റും പത്രപ്രവര്‍കയുമയിരുന്ന ഗൗരിലങ്കേഷിന്റെ വധം നിര്‍ണ്ണായക വഴിത്തിരിവില്‍. അന്വേഷണ സഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കേസില്‍ എറെ നിര്‍ണ്ണായകമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ നവീന്‍ കുമാറിനെതിരേയുള്ള പ്രധാന തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൗരി ലങ്കേഷും രണ്ടു വര്‍ഷം മുന്‍പ് സാമാന രീതിയില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കര്‍ണാടകാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതയില്‍ സമര്‍പ്പിച്ച കുറ്റുപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്

നാടന്‍ തോക്ക്

നാടന്‍ തോക്ക്

ഗൗരിലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ചത് 7.65 എംഎം നാടന്‍ തോക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കും ഇതില്‍ നിന്നാണ് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്നുന്നള്ള സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് കണ്ടെത്തിയതോടെ ഇരു കൊലപാതകങ്ങളും തമ്മില്‍ നേരിട്ട ബന്ധമുണ്ടെന്ന് ഔദ്യോഗികമായി സ്ഥാപിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും.

കുറ്റപത്രം

കുറ്റപത്രം

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രഹിന്ദുത്വ സംഘടനകളേ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിലെ പൊലീസിന്റെ അന്വേഷണം. ഈ സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന നവീന്‍ കുമാര്‍ അടക്കമുള്ള അഞ്ചുപേര്‍ക്കെതിരേയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഗൗരി വധിക്കപ്പെടേണ്ട ആള്‍

ഗൗരി വധിക്കപ്പെടേണ്ട ആള്‍

ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷ് വധിക്കപ്പെടേണ് വ്യക്തിയാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിന്റെ മൊഴി. കേസില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയായിരുന്നു നവീന്‍ കുമാര്‍. കൊലപാതകത്തിന് ആയുധം നല്‍കി, ഗൗരിലങ്കേഷിന്റെ ഓഫീസും വീടും നിരീക്ഷിച്ച് കൊലപാതക സംഘത്തിന് വിവരങ്ങള്‍ നല്‍കി എന്നീ കുറ്റങ്ങങ്ങളാണ് പൊലീസ് നവീന്‍ കുമാറിനെതിരെ ചേര്‍ത്തിരിക്കുന്നത്.

രക്ഷപ്പെടാനായി നാടുവിടല്‍

രക്ഷപ്പെടാനായി നാടുവിടല്‍

ഗൗരി ലങ്കേഷ് വധത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനായി നവീന്‍ കുമാര്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകികള്‍ക്ക് ആയുധം എത്തിച്ചു കൊടുത്ത ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തന്റെ ഭാര്യയേയും കൂട്ടി നവീന്‍ കുമാര്‍ മാംഗ്ലൂരിലെ ആശ്രമത്തിലേക്ക് പോയി. പിടിക്കപ്പെടുകയാണെങ്കില്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് തെളിയിക്കാനായിരുന്നു ഈ നീക്കമെന്ന് പൊലീസ് പറഞ്ഞു.

അറിഞ്ഞത് ടീവിയിലൂടെ

അറിഞ്ഞത് ടീവിയിലൂടെ

ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്‍ തന്നെയായിരുന്നെങ്കിലും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന മൊഴിയാണ് നവീന്‍ പൊലീസിന് നല്‍കിയത്. ഗൗരി വധിക്കപ്പെട്ട ദിവസം വിവരം ഞങ്ങള്‍ അറിയുന്നത് ടി.വി വാര്‍ത്തകളിലൂടെയാണെന്ന് നവീന്‍ കുമാറിന്റെ ഭാര്യ പൊലീസിന് നല്‍കിയിട്ടുണ്ട്. ഹുബ്ബാലിയെ മതാചാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോള്‍ ട്രെയിനില്‍ വെച്ച് ഞങ്ങലുടെ ബാഗ് നഷ്ടപ്പെട്ടു. തുടര്‍ന്ന് അന്ന് മാഗ്ലൂരിലെത്തി സാനതന്‍ ആശ്രമത്തില്‍ വിശ്രമിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കല്‍ബുര്‍ഗി

കല്‍ബുര്‍ഗി

ഗൗരി ലങ്കേഷ് വധിക്കപ്പെടുന്നതിന് രണ്ടുവര്‍ഷം മുന്‍പ് 2015 ആഗസ്ത് 30 നാണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിക്കുന്നത്. കല്യാണ്‍ നഗറിലെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ബൈക്കിലെത്തിയ രണ്ടംഗസംഘം കല്‍ബുര്‍ഗിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുക്തിവാദിയും പുരോഗമനസാഹിത്യകാരനുമായ നരേന്ദ്ര ധബോല്‍ക്കര്‍, ഇടതുനേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവര്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതും സമാനരീതിയിലായിരുന്നു.

English summary
Forensic report says same gun used to kill Gauri Lankesh and MM Kalburgi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X