കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ബലൂണിൽ പുരുഷ ബീജമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്! ദില്ലിയിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വ്യാജമോ?

ദില്ലി ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയത്.

  • By Desk
Google Oneindia Malayalam News

ദില്ലി: ഏറെ വിവാദങ്ങളിലൂടെയാണ് ഇത്തവണത്തെ ഹോളി ആഘോഷങ്ങൾ കടന്നുപോയത്. പ്രത്യേകിച്ചും രാജ്യതലസ്ഥാനമായ ദില്ലിയിൽ. കോളേജ് വിദ്യാർത്ഥിനിക്ക് നേരെ പുരുഷ ബീജം നിറച്ച ബലൂൺ എറിഞ്ഞെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ദില്ലിയിലെ ഹോളി ആഘോഷങ്ങൾ വിവാദത്തിൽപ്പെട്ടത്.

ദില്ലി ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥിനികളുടെ കൂറ്റൻ പ്രതിഷേധ റാലികളും നടന്നിരുന്നു. സംഭവം അന്തർദേശീയ തലത്തിൽ വരെ വാർത്തയായതോടെ ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ തെറ്റായിരുന്നുവെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്...

ഫോറൻസിക് റിപ്പോർട്ട്...

ഫോറൻസിക് റിപ്പോർട്ട്...

തനിക്ക് നേരെ പുരുഷ ബീജം നിറച്ച ബലൂൺ എറിഞ്ഞെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദില്ലി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ പെൺകുട്ടിയുടെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ബുധനാഴ്ച പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട്.

ബീജമില്ല...

ബീജമില്ല...

പെൺകുട്ടി ആരോപിച്ചത് തെറ്റാണെന്നും, ആ ബലൂണിൽ പുരുഷ ബീജമില്ലെന്നുമാണ് ഫോറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംഭവദിവസം പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഫോറൻസിക് വിഭാഗം ബീജത്തിന്റെ സാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണം തുടരുന്നു...

അന്വേഷണം തുടരുന്നു...

ബലൂണിലും വസ്ത്രത്തിലും ബീജത്തിന്റെ സാന്നിദ്ധ്യമില്ലെന്ന് സ്ഥിരീകരിച്ച പോലീസ്, ബലൂണിനുള്ളിലുണ്ടായിരുന്ന ദ്രാവകം എന്താണെന്നത് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് അന്വേഷണ സംഘം ബീജത്തിന്റെ സാന്നിദ്ധ്യമില്ലെന്ന് സ്ഥിരീകരിച്ചത്. ദില്ലി ഗ്രേറ്റർ കൈലാഷ് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

ഹോളി ആഘോഷം...

ഹോളി ആഘോഷം...

രാജ്യത്ത് ഹോളി ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെയാണ് ദില്ലിയിലെ കോളേജ് വിദ്യാർത്ഥിനി തനിക്കെതിരെയുണ്ടായ വിചിത്രമായ ലൈംഗികാതിക്രമത്തെ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഫെബ്രുവരി 24ന് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ഒരു സംഘം യുവാക്കൾ തനിക്ക് നേരെ പുരുഷ ബീജം നിറച്ച ബലൂൺ എറിഞ്ഞെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

 കട്ടിയുള്ള ദ്രാവകം...

കട്ടിയുള്ള ദ്രാവകം...

ബലൂൺ എറിഞ്ഞതിന് പിന്നാലെ യുവാക്കൾ ഹാപ്പി ഹോളി എന്ന് അക്രോശിച്ച് കൊണ്ട് കടന്നുപോയി. ഇതിനിടെ ബലൂൺ തന്റെ ദേഹത്ത് തട്ടി പൊട്ടിയിരുന്നു. അതിൽ നിന്ന് എന്തോ കട്ടിയുള്ള ദ്രാവകം തന്റെ കുർത്തയ്ക്ക് മുകളിലൂടെ ഒഴുകി. പിന്നീടാണ് അത് പുരുഷ ബീജമാണെന്ന് മനസിലായത്. ബീജം നിറച്ച ബലൂൺ സ്ത്രീകൾക്ക് നേരെ എറിയുന്നത് പുരുഷത്വത്തെ തെളിയിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച പെൺകുട്ടി, ഹോളിയുടെ പേരിൽ എന്തും കാണിച്ചുകൂട്ടരുതെന്നും വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം...

പ്രതിഷേധം...

പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം മാധ്യമങ്ങളിലും വാർത്തയായി. സ്ത്രീകളും വിദ്യാർത്ഥിനികളും പ്രതിഷേധവുമായി ദില്ലിയിൽ തെരുവിലിറങ്ങി. ഇതോടെയാണ് ദില്ലി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

ഞങ്ങൾക്കൊരു കോംപ്ലിമെന്റ് ഉണ്ട് സാർ! കംപ്ലയന്റ് കോംപ്ലിമെന്റായപ്പോൾ സംഘികൾക്ക് ട്രോളാഘാതം...ഞങ്ങൾക്കൊരു കോംപ്ലിമെന്റ് ഉണ്ട് സാർ! കംപ്ലയന്റ് കോംപ്ലിമെന്റായപ്പോൾ സംഘികൾക്ക് ട്രോളാഘാതം...

പൂർണ്ണ ഗർഭിണിയായ ഷംന ലേബർ റൂമിൽ നിന്ന് 'മുങ്ങിയത്' എവിടേക്ക്? കൊച്ചിയിലെ തിരച്ചിൽ വിഫലം...പൂർണ്ണ ഗർഭിണിയായ ഷംന ലേബർ റൂമിൽ നിന്ന് 'മുങ്ങിയത്' എവിടേക്ക്? കൊച്ചിയിലെ തിരച്ചിൽ വിഫലം...

English summary
forensic report says semen filled balloons may not have had semen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X