ദാവൂദിനെയും മേമനെയും ഉപേക്ഷിച്ച് സാക്കിര്‍ നായിക്കിനെ നിരീക്ഷിക്കണമെന്ന് ശിവസേന
മുംബൈ: മാഫിയ തലവന്‍മാരായ ദാവൂദ് ഇബ്രാഹിമിനും ടൈഗര്‍ മേമനും വേണ്ടി വലവിരിക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തുള്ള ശത്രുവിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന. ഇസ്ലാം മത പ്രാസംഗികന്‍ സാക്കിര്‍നായിക്കിനെ അറസ്റ്റ് ചെയ്ത് അജ്മല്‍ കസബിനെ പാര്‍പ്പിച്ച തടങ്കല്ലില്‍ പാര്‍പ്പിക്കണമെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.
മതഭ്രാന്തന്മാരായ പാകിസ്ഥാനുള്ള മസൂദ് അസറിനെപോലുള്ളവര്‍ എങ്ങിനെ വിഷം ചീന്തുന്നുവോ അതുപോലെയാണ് സാമാധാനത്തിന്റെ മറവുലുള്ള സക്കീര്‍ നായിക്കിനെപോലുള്ളവരുടെ സാമൂഹിക സേവനം. ധാക്കയിലെ കൂട്ടക്കൊലയ്ക്ക് ശേഷം അയാളുടെ സമാധാനത്തിന്റെ പ്രഭാഷണങ്ങള്‍ എന്തിനായിരുന്നെന്ന് വ്യക്തമായി കഴിഞ്ഞെന്നും ശിവസേന മുഖ പത്രമായ സാമ്‌നയില്‍ പറയുന്നു.

പീസ് ടിവി യഥാര്‍ത്ഥത്തില്‍ മത പ്രഭാഷണ ടിവിയാണ്. നരേന്ദ്ര മോദി സര്‍ക്കാറും ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറും ചാനലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നശിപ്പിക്കാനുള്ള ധൈര്യം കാട്ടണം. സര്‍ക്കാറിന് എപ്പോള്‍ വേണമെങ്കിലും കള്ളപ്പണം തിരിച്ച കൊണ്ട് വരാം.
എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത് നായികിന് സാമ്പത്തിക സഹായം നല്‍കുന്നവരെ നശിപ്പിക്കലാണെന്നും സാമ്‌നയിലൂടെ ശിവസേന പറഞ്ഞു. നായിക്ക് കളിക്കുന്ന കളി നമ്മുടെ നാടിനെ നശിപ്പിക്കുന്നതാണ്. രാജ്യത്ത് തിരിച്ചെത്തുന്ന സമയം തന്നെ അയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവസേന പറയുന്നു.












Click it and Unblock the Notifications