കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോയെന്നത് മറക്കൂ; ജീവനാണ് വലുത്; സന്ദേശവുമായി കെജ്‌രിവാള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറാണ പ്രതിരോധ ചികിത്സക്കായി പ്ലാസ്മ തെറാപ്പി വ്യാപകമാക്കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ ചികിത്സ നടത്താന്‍ ഐസിഎംആര്‍ കഴിഞ്ഞ 16 നായിരുന്നു തീരുമാനിച്ചത്. പ്ലാസ്മ തെറാപ്പി നടത്തിയ രോഗികളില്‍ ചികിത്സ ഫലം കണ്ടിരുന്നു. നാല് പേരില്‍ രണ്ട് പേര്‍ക്കായിരുന്നു രോഗം ഭേദമായത്. മറ്റ് രണ്ട് പേര്‍ക്കും രോഗത്തില്‍ പുരോഗതിയുണ്ടായിരുന്നു.

ദില്ലിക്ക് പുറമേ ബീഹാറും പ്ലാസ്മ തെറാപ്പി നടത്താനൊരുങ്ങുകയാണ്. ദില്ലിയില്‍ പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് രോഗം ഭേദമായവര്‍ അറിയിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും; 6 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു,മോദി-മുഖ്യമന്ത്രിമാര്‍ ചര്‍ച്ചമൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും; 6 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു,മോദി-മുഖ്യമന്ത്രിമാര്‍ ചര്‍ച്ച

ദില്ലി

ദില്ലി

സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണയെ പ്രതിരോധിക്കുന്നതിനായി ഒറ്റകെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്ലാസ്മ തെറാപ്പി ചെയ്യുന്നതിനായി കൊറോണ ഭേദമായവര്‍ താന്‍ ഏത് മതത്തില്‍പ്പെട്ടയാളാണെന്ന് നോക്കാതെ രക്തദാനത്തിന് തയ്യാറാവണമെന്ന് അരവിന്ദ് കെജ്‌രിവാല്‍ പറഞ്ഞു. ദില്ലിക്ക് പുറമേ കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കും പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു.

 അരവിന്ദ് കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

'എല്ലാവരും പ്ലാസ്മ ദാനം ചെയ്യൂ. നമുക്ക് എല്ലാവര്‍ക്കും കൊറോണ വൈറസിനെ പ്രതിരോധിക്കുകയും അതില്‍ നിന്ന് മുക്തി നേടുകയും വേണം. നാളെ ഹിന്ദു മതവിഭാഗത്തില്‍ വിശ്വസിക്കുന്നൊരാള്‍ക്ക് രോഗം ഗുരുതരമാവുകയാണെങ്കില്‍ ആര്‍ക്കറിയാം ഒരു പക്ഷെ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നൊരുവന് അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. തിരിച്ചും അങ്ങനെ തന്നെ' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മതം മറക്കൂ

മതം മറക്കൂ

മതത്തിന് അതീതമായി ആര്‍ക്ക് വേണമെങ്കിലും രോഗം ബാധിക്കാമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.'ആര്‍ക്ക് വേണമെങ്കിലും കൊറോണ വൈറസ് രോഗം ബാധിക്കാം. ഹിന്ദുവെന്നോ മുസല്‍മാനെന്നോയില്ല്. ആര്‍ക്ക് വേണമെങ്കിലും രോഗം വരാം.' കെ്ജ്‌രിവാള്‍ പറഞ്ഞു. ദില്ലിയില്‍ പ്ലാസ്മ തെറാപ്പി ഫലം കാണുന്നുണ്ടെന്നും ഇത് പ്രതീക്ഷയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പ്രതീക്ഷ

പ്രതീക്ഷ

എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിയുടെ നില ഗുരുതരമായിരുന്നുവെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ഫലം കണ്ട് തുടങ്ങി. ഇത് നമുക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഓരോ ആഴ്ച്ച പിന്നിടുമ്പോഴും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 പ്ലാസ്മ തെറാപ്പി

പ്ലാസ്മ തെറാപ്പി

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലന്റ് പ്ലാസ്മ തെറാപ്പി. ഗുരുതരാവസ്ഥയില്‍ തുടരുന്ന രോഗികളില്‍ പോലും ഇത് ഫലം കണ്ട് തുടങ്ങിയെന്നാണ് ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ രണ്ട് ടീമുകളാക്കി തിരിഞ്ഞ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ ചികിത്സയില്‍ 15 ഓളം രോഗികള്‍ സുഖപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Forgot Hindu Or Muslim save Life said Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X