ദില്ലിയില്‍ മുന്‍ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു! ആംആദ്മിക്ക് കനത്ത തിരിച്ചടി
ദില്ലി: അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിലെ മുന്‍ മന്ത്രി കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ദില്ലിയില്‍ നടന്ന പരിപാടിയില്‍ ബിജെപി ദേശീയ വൈസ് പ്രഡിസന്റ് ശ്യാം ജാജു, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കപില്‍ മിശ്രയുടെ ബിജെപി പ്രവേശം. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയൽ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപിൽ മിശ്രയെ ആംആദ്മിയിൽ നിന്ന് പുറത്താക്കിയത്. ബിജെപിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മിയുടെ ആരോപണം.അതേസമയം തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ കനത്ത തിരിച്ചടിയാണ് മിശ്രയുടെ ചുവട് മാറ്റം ആംആദ്മിക്ക് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിിജെപി വന്‍ വിജയം നേടിയ സംസ്ഥാനമാണ് ദില്ലി. ആകെയുള്ള 7 സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ദില്ലിയില്‍ ബിജെപി. പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തി ഭരണകക്ഷിയായ ആംആദ്മിയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയായണ്.
കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
Delhi: Former Aam Aadmi Party (AAP) leader, Kapil Mishra joins Bharatiya Janata Party (BJP) in presence of party leaders Manoj Tiwari and Vijay Goel. pic.twitter.com/uFHiPd8ij0
— ANI (@ANI) 17 August 2019