കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ജയില്‍ മോചിതയായി; ആശുപത്രിയില്‍ തുടരും, ചികില്‍സയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികല ജയില്‍ മോചിതയായി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണ് ജയില്‍ മോചനം. അവര്‍ എപ്പോഴാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തുക എന്ന് വ്യക്തമല്ല. കഴിഞ്ഞാഴ്ച ശശികലയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്. 63കാരിയായ ശശികലയുടെ മോചന നടപടികള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ മുഖേനയാണ് ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ശശികലയെ ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കൊറോണ രോഗം സ്ഥിരീകരിച്ചതും വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതും.

s

ശശികലയുടെ ബന്ധു ടിടിവി ദിനകകരന്‍ ബെംഗളൂരുവിലെത്തിയിരുന്നു. അദ്ദേഹം ഡോക്ടര്‍മാരുമായി സംസാരിച്ചു. ശശികലയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് ദിനകരന്‍ അറിയിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്. എഐഎഡിഎംകെയില്‍ ശശികലയോട് കൂറുള്ള ഒട്ടേറെ എംഎല്‍എമാര്‍ ഇപ്പോഴുമുണ്ട്. അവര്‍ പന്നീര്‍ശെല്‍വത്തെ വിട്ട് ശശികലയ്‌ക്കൊപ്പം ചേരുമെന്ന് ദിനകരന്‍ പക്ഷം പ്രതീക്ഷിക്കുന്നു.

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

അമ്മ മക്കള്‍ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയാണ് ദിനകരന്‍. ശശികല അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ശശികലയെ പിന്തുണയ്ക്കുന്നവരും ദിനകരന്റെ പാര്‍ട്ടിയിലെത്തിയേക്കും. ഇതോടെ എഐഎഡിഎംകെ പിളരുമെന്നും ദിനകരന്‍ പക്ഷം സൂചിപ്പിക്കുന്നു. അതേസമയം, ജയില്‍ മോചിതയായി ചെന്നൈയിലെത്തുന്ന വേളയില്‍ ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അവരുടെ അനുയായികളുടെ തീരുമാനം എന്നറിയുന്നു. ബെംഗളൂരു മുതല്‍ 1000 വാഹനങ്ങളുടെ അകമ്പടിയിലാണ് അവരെ സ്വീകരിക്കുക. ചെന്നൈയില്‍ ശക്തി പ്രകടനവുമുണ്ടാകും.

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

അതേസമയം, എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപി തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആശങ്കയിലാണ്. എഐഎഡിഎംകെ പിളരരുത് എന്നാണ് ബിജെപിയുടെ താല്‍പ്പര്യം. ശശികലയെ കൂടെ നിര്‍ത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്വീകരിച്ചിട്ടില്ല. ശശികലയെ പാര്‍ട്ടി പുറത്താക്കിയതാണ്. അവരെ തിരിച്ചെടുക്കുന്ന വിഷയം പാര്‍ട്ടി ആലോചിച്ചിട്ടില്ല എന്നാണ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം പളനിസ്വാമി പ്രതികരിച്ചത്.

English summary
VK Sasikala release in Bengaluru jail today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X