കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസകോശത്തില്‍ അണുബാധ? സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ന്യൂദല്‍ഹി: മുന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

എന്നാല്‍ സോണിയാ ഗാന്ധിക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയും ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ സോണിയാ ഗാന്ധിക്ക് സുഖമില്ലായിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

1

അതിനാലാണ് ചൊവ്വാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ ഏഴ് കിലോമീറ്റര്‍ നടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 28 ന് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിലാണ് സോണിയ ഗാന്ധി അവസാനമായി പൊതുവേദിയില്‍ എത്തിയത്. ഡിസംബര്‍ 24ന് ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലും സോണിയ ഗാന്ധി പങ്കെടുത്തിരുന്നു.

ഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കുംഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും

2

അതേസമയം സോണിയാ ഗാന്ധി പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. നേരത്തെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് കൊവിഡ് സങ്കീര്‍ണതകളോടെ സോണിയ ഗാന്ധിയെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ജൂണ്‍ 18 ന് ആണ് ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ സോണിയ ഗാന്ധിക്ക് കൊവിഡ് ബാധിച്ചിരുന്നു.

മൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടംമൂന്ന് പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്തു, രണ്ടാം തവണയും കോടികളുടെ സമ്മാനം തേടിയെത്തി!!; അപൂര്‍വനേട്ടം

3

കൊവിഡ് ബാധിച്ചത് മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പലതും സോണിയാ ഗാന്ധിയെ അലട്ടുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സോണിയ ഗാന്ധി കഴുത്ത് പരിശോധനയ്ക്കായി വിദേശത്തേയ്ക്ക് പോയത്.. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഭാരത് ജോഡോ യാത്രയിലും സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. എ ഐ സി സി അധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

റോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോറോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോ

4

1998 ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്. പിന്നീട് 2017 വരെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. 2017 ല്‍ മകന്‍ രാഹുല്‍ ഗാന്ധിക്ക് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം കൈമാറിയിരുന്നു. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ താല്‍ക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുക്കുകയായിരുന്നു

English summary
Former AICC president Sonia Gandhi admitted to hospital due to respiratory infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X