
കോടതിയലക്ഷ്യം : ആകാര്‍ പട്ടേല്‍ സിബിഐക്കെതിരെ കോടതിയിലേക്ക്
ന്യൂഡല്‍ഹി: കോടതി ഉത്തരവ് ഉണ്ടായിട്ടും യുഎസിലേക്കുള്ള യാത്ര സിബിഐ തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ച് ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേല്‍. ആകാര്‍ പട്ടേലിനെതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ കോടതി ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ടാണ് സിബിഐ അദ്ദേഹത്തിന്റെ യാത്ര തടഞ്ഞത്. ആകാര്‍ പട്ടേല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. കോടതി ഉത്തരവ് സിബിഐ പോലുള്ള ഏജന്‍സി ധിക്കരിക്കുമെന്ന് വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മേധാവിയും എഴുത്തുകാരനുമാണ് ആകാര്‍ പട്ടേല്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കിക്കൊണ്ടാണ് ആകാര്‍ പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലായി പരിപാടികളില്‍ പങ്കെടുക്കാന്‍ പേകാനുണ്ടെന്നും ജോലി ആവശ്യങ്ങളുണ്ടെന്നും അതിനാല്‍ കോടതി അമേരിക്കയിലേക്ക് പോകാനുള്ള അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആകാര്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ആകാറിനെ സി.ബി.ഐ തടയുകയായിരുന്നു. ഫോറിന് കോണ്‍ഡ്രിബ്യൂഷന്‍ ആക്ട് ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. വിദേശ ഫണ്ടിംഗിലെ ക്രമക്കേട് ആരോപിച്ച് ആനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്കെതിരായ കേസുള്ളത്.
കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി സ്വീകരിച്ചുവെന്നാണ് പരാതി. യു.കെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്നായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കോടികള്‍ വാങ്ങിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആകാറിന്റെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ യാത്രക്കായി ആകാര്‍ കോടതിയുടെ ഇടപെടല്‍ തേടുകയായിരുന്നു. കോടതി ഇടപെട്ട് തുടര്‍ന്ന് പാസ്പോര്‍ട്ട് കോടതിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. അമേരിക്കന്‍ യാത്രക്ക് ശേഷം പാസ്പോര്‍ട്ട് തിരികെ ഏല്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം; നിര്‍ണായക തീരുമാനവുമായി റിസര്‍വ് ബാങ്ക്
മുംബൈ വിമാനത്താവളത്തിലെത്തിയ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെ ലണ്ടനില്‍ പോകുന്നതില്‍ നിന്ന് ഇഡി തടഞ്ഞിരുന്നു. സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിലായിരുന്നു ഇഡിയുടെ ഈ നടപടി. കൊവിഡ് കാലത്ത് ദുരിതാശ്വാസങ്ങള്‍ക്കായി കൈപ്പറ്റിയ വിദേശപണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് റാണ അയൂബിനെതിരെയുള്ള കേസ്. അതേ സമയം ഏപ്രില്‍ ഒന്നിന് ഹാജരാകാന്‍ റാണാ അയ്യൂബിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ആ കാരണത്തിനാലാണ് യാത്ര തടഞ്ഞതെന്നുമാണ് ഇഡിയുടെ വിശദീകരണം. അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്താനായി ലണ്ടനിലേക്ക് പോകുകയായിരുന്നു റാണ അയ്യൂബ്.
സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ