കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിന് പുറമെ ആന്ധ്രയിലും ബിജെപി പണി തുടങ്ങി; മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഹൈദരാബാദ്: ബംഗാളില്‍ മമതാ സര്‍ക്കാരിന് ഭീഷണിയായി ബിജെപിയുടെ നീക്കങ്ങള്‍ പുരോഗമിക്കവെ, ആന്ധ്രപ്രദേശിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കരുനീക്കം ബിജെപി സജീവമാക്കി. ബംഗാളില്‍ ഒട്ടേറെ തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. തൃണമൂല്‍ എംഎല്‍എമാരും കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുന്നത് ദിനംപ്രതി വാര്‍ത്തയാണ്.

അടുത്ത നിയമസഭാ തിരഞ്ഞടുപ്പ് ബംഗാളിലെ മമതാ സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് ആന്ധ്രയിലും ബിജെപി സജീവമാകുന്നത്. മുന്‍ പാര്‍ലമെന്റംഗം കോതാപള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നു. ജഗന്‍ മോഹന്റെ റെഡ്ഡിയുടെ പാര്‍ട്ടി അംഗമായിരുന്നു അവര്‍. മറ്റു ചില നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. മറ്റു പാര്‍ട്ടികളിലെ വിമതരെയും അസംതൃപ്തരെയും ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 2014ല്‍ പാര്‍ലമെന്റംഗം

2014ല്‍ പാര്‍ലമെന്റംഗം

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരിക്കെ 2014ല്‍ ആന്ധ്രയിലെ അറകു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഗീത. ഇവര്‍ കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ജനറല്‍ സെക്രട്ടറി റാം മാധവിനെയും കണ്ട ശേഷമാണ് ബിജെപി അംഗത്വമെടുത്തത്.

രാഷ്ട്രീയം ഇങ്ങനെ

രാഷ്ട്രീയം ഇങ്ങനെ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാന്‍ സാധ്യതയില്ലെന്ന് ഗീതയ്ക്ക് തോന്നിയിരുന്നു. തുടര്‍ന്നാണ് അവര്‍ ടിഡിപിയില്‍ ചേരാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ടിഡിപി അവരെ മല്‍സരിപ്പിക്കില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിച്ച് മല്‍സരിച്ചെങ്കിലും തോറ്റു.

 ജനജാഗ്രതി പാര്‍ട്ടി

ജനജാഗ്രതി പാര്‍ട്ടി

ജനജാഗ്രതി പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ കക്ഷി രൂപീകരിച്ചു ഗീത. സാമൂഹിക നീതിയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചെങ്കിലും ജയിച്ചില്ല. ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ഗീത ബിജെപി അംഗത്വമെടുക്കുകയായിരുന്നു.

ആദിവാസി നേതാവ്

ആദിവാസി നേതാവ്

ഈസ്റ്റ് ഗോദാവരിയിലെ അദ്ദാതീഗാല സ്വദേശിയാണ് ആദിവാസി നേതാവായ ഗീത. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള ആദ്യ ബിരുദ ധാരിയാണ് അവര്‍ എന്ന് അനുയായികള്‍ പറയുന്നു. സിവില്‍ സര്‍വീസ് പാസായ ശേഷം ഡെപ്യൂട്ടി കളക്ടറായി സേവനം അനുഷ്ടിച്ചിരുന്നു. 2010ല്‍ രാജിവെച്ചു.

ടിഡിപിക്കും ജഗനുമെതിരെ...

ടിഡിപിക്കും ജഗനുമെതിരെ...

ടിഡിപിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനുമെതിരെ എന്ന നിലയിലാണ് ജനജാഗ്രതി പാര്‍ട്ടി ഗീത ആരംഭിച്ചത്. ഇരുപാര്‍ട്ടികളും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗീത തന്റെ പാര്‍ട്ടി പ്രഖ്യാപിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാര്‍ ഇപ്പോവും കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും ഗീത പറയുന്നു.

കോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുകോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

English summary
Former Andhra MP joins BJP after meeting Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X