കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലെ മാർഷൽമാർക്ക് സൈനികരുടേതിന് സമാനമായ യൂണിഫോം; വിമർശനവുമായി മുൻ സൈനിക മേധാവികൾ

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലെ മാർഷൽമാരുടെ പുതിയ യൂണിഫോണിനെതിരെ വിമർശനവുമായി മുൻ സൈനിക മേധാവിമാർ. തിങ്കളാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചപ്പോൾ സൈനികകരുടെ യൂണിഫോമിന് സമാനമായ വേഷത്തിലായിരുന്നു മാർഷൽമാർ എത്തിയത്. കഴിഞ്ഞ സമ്മേളനം വരെ തലപ്പാവ് അടക്കമുളള പരമ്പരാഗത വേഷമായിരുന്നു മാർഷൽമാർക്ക്.

വൊഡാഫോണ്‍-ഐഡിയ,എയര്‍ടെല്‍ മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തുന്നു!! ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍വൊഡാഫോണ്‍-ഐഡിയ,എയര്‍ടെല്‍ മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തുന്നു!! ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

സൈന്യത്തിലെ ബ്രിഗേഡിയർ റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടേതിന് സമാനമാണ് മാർഷൽമാരുടെ തൊപ്പി. മാർഷൽമാർക്ക് സൈനികരുടേതിന് സമാനമായ യൂണിഫോം നൽകിയ നടപടി ചട്ടലംഘനമാണെന്ന് മുൻ സൈനീക മേധാവി വിജയ് കുമാർ ആരോപിച്ചു.

rajyasabha

സൈനികരല്ലാത്തവർക്ക് സൈന്യത്തിന്റേതിന് സമാനമായര രീതിയിൽ വേഷം പകർത്തുകയും ധരിക്കുകയും ചെയ്യുന്നത് ചട്ടലംഘനമാണെന്നും സുരക്ഷാ ഭീഷണിക്ക് ഇത് വഴിവെച്ചേക്കാമെന്നും മുൻ സൈനിക മേധാവിയായ വേദ് മാലിക്കും ട്വീറ്റ് ചെയ്കു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാർഷൽമാരുടെ പുതിയ യൂണിഫോമിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സുപ്രധാനമായ സമയത്താണോ ഇത്തരം അപ്രധാനമായ കാര്യങ്ങൾ ചോദിക്കേണ്ടതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ മറുപടി. രാജ്യസഭയിലെ മറ്റ് ഉദ്യോഗസ്ഥരുമായി ആശയക്കുഴപ്പം ഉണ്ടാകുന്നതിനാലാണ് മാർഷൽമാരെ പെട്ടെന്ന് തിരിച്ചറിയാനായി പ്രത്യേക യൂണിഫോം നൽകിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

English summary
Former army chiefs agaisnt new uniform of Rajya sabha Marshals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X