മുന്‍ മുഖ്യമന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം
ഗുവാഹത്തി: മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പുളിനെ (47)മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് വിമത നേതാവായ പുള്‍ ചുരുങ്ങിയ കാലയളവ് മാത്രമാണ് മുഖ്യമന്ത്രി പദവിയിലിരുന്നത്. ഇറ്റാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സൂചനയുണ്ട്.
മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. അരുണാചലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്നുള്ള രാഷ്ട്രപതി ഭരണം പിന്‍വലിച്ചതോടെയായിരുന്നു പുള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 18 കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടേയും 11 ബിജെപി എംഎല്‍എമാരുടേയും പിന്തുണയോടെയായിരുന്നു പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തുടരാമെന്ന സുപ്രീം കോടതി വിധി വന്നതോടെ ജൂലൈയിലാണ് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പദവി നഷ്ടമായെങ്കിലും സ്വന്തം വീട്ടിലെ അറ്റകുറ്റപ്പമികള്‍ കാരണം പുള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications