Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി ഗുരുതരാവസ്ഥയില്‍

ഗോഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഗുരുതരാവസ്ഥയില്‍.
തരുൺ ഗോഗോയിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. കോവിഡ് ചികിത്സയ്ക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നവംബർ 2 ന് ഗോഹട്ടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചതുമുതല്‍ 86 കാരനായ മുതിർന്ന കോൺഗ്രസ് നേതാവിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

"ഇന്ന് ഉച്ചയോടെ, അദ്ദേഹത്തിന്റെ ശ്വാസതടസ്സം കൂടുതല്‍ വഷളായി. അതോടെ അദ്ദേഹത്തെ ഡോക്ടർമാർ ഇൻകുബേഷൻ വെന്റിലേറ്ററിലേക്ക് മാറ്റി. അത് മെഷീൻ വെന്റിലേഷനാണ്, തരുൺ ഗൊഗോയ് പൂർണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങൾക്ക് തകരാറുണ്ട്" -ഗോഗോയിയുടെ ആരോഗ്യ നില അന്വേഷിക്കാന്‍ ജിഎംസിഎച്ചിലെത്തിയ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

tahus

മരുന്നുകളും മറ്റ് മാർഗ്ഗങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ അവയവങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡോക്ടർമാർ ഡയാലിസിസിനും ശ്രമിക്കും. എന്നിരുന്നാലും, അടുത്ത 48-72 മണിക്കൂർ വളരെ നിർണായകമാണ്, സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി ജിഎംസിഎച്ച് ഡോക്ടർമാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള സാധ്യത
ഇല്ലെന്നും ശർമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+