മുൻ അറ്റോർണി ജനറൽ സോളി സൊറാബ്‌ജി അന്തരിച്ചു
ദില്ലി; ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്‌ജി (91) അന്തരിച്ചു.കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
1930ല്‍ ബോംബെയിലായിരുന്നു സൊറാബ്ജിയുടെ ജനനം. സെന്റ് സേവ്യേഴ്സ് കോളേജിലും മുംബൈ ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി.1971ൽ മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് സൊറാബ്ജിയുടെ തുടക്കം. 1977 മുതൽ 1980 വരേയും 1989 മുതൽ 1990 വരെയും അറ്റോർണി ജനറലായി പ്രവർത്തിച്ചു. 1998 മുതൽ 2004 വരെ ഇന്ത്യയുടെ അറ്റോണി ജനറലായിരുന്നു. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച കേസുകൾ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.സെൻസർഷിപ്പ് ഉത്തരവുകൾ റദ്ദാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.ദി ലോസ് ഓഫ് പ്രെസ് സെൻസർഷിപ്പ് ഇൻ ഇന്ത്യ (1976); ദി എമർജൻസി, സെൻസർഷിപ്പ് ആൻഡ് പ്രസ്സ് ഇൻ ഇന്ത്യ, 1975-77 (1977) എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications