കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പ്രധാനമന്ത്രിക്ക് വീണ്ടും തടവ്; ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം, ശൈഖ് ഹസീനയുടെ തന്ത്രം

Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. നേരത്തെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട സിയ അഞ്ചുവര്‍ഷം തടവ് അനുഭവിച്ചുവരികയാണ്. അതിനിടെയാണ് പുതിയ കേസില്‍ ശിക്ഷിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയെ വീണ്ടും തടവിലിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

khaledazia

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയാണ് ഖാലിദ സിയ. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇവര്‍ക്കെതിരെ നിലവിലെ ശൈഖ് ഹസീന സര്‍ക്കാര്‍ നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്. രാഷ്ട്രീയ പ്രേരിതമായ കേസുകളാണിതെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു.

ഖാലിദ സിയയെ ശിക്ഷിച്ച വിധി വന്നതിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം നടക്കുകയാണ്. പലയിടത്തും ബംഗ്ലാദശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇവരെ നേരിടാന്‍ പോലീസ് എത്തിയതോടെയാണ് സംഘര്‍ഷമായത്.

പ്രധാനമന്ത്രി ആയിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് ഖാലിദ സിയക്കെതിരായ കേസ്. അടുത്ത ഡിസംബറില്‍ തിരഞ്ഞെടുപ്പ് വരുന്നതിനിടെയാണ് പുതിയ ശിക്ഷ. ഇതോടെ ഖാലിദ സിയ മല്‍സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി. ശൈഖ് ഹസീനയുടെ തന്ത്രമാണ് ശിക്ഷാ വിധിക്ക് പിന്നിലെന്ന് ആരോപണമുണ്ട്. രാജ്യത്തെ മിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മുന്‍ പട്ടാള ഭരണാധികാരിയുടെ ഭാര്യയാണ് ഖാലിദ സിയ. ഭര്‍ത്താവ് അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടതിന് ശേഷമാണ് സിയ രാഷ്ട്രീയത്തിലിറങ്ങിയത്. ഒട്ടേറെ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. എല്ലാം അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉന്നയിച്ചുള്ളതാണെന്ന് അവരുടെ അഭിഭാഷകര്‍ പറയുന്നു.

അയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപിഅയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപി

English summary
Ex-Bangladesh PM Khaleda Zia Gets 7 Years In Jail In Corruption Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X