കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിയെ വിടാതെ കേന്ദ്രം; വീണ്ടും നോട്ടീസ്, 30 ദിവസത്തിനകം മറുപടി വേണം

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്ക് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. മെയ് 31നകം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നേരത്തെ കേന്ദ്രം നല്‍കിയ നോട്ടീസ്. ഇത് പാലിക്കാന്‍ തയ്യാറാകാത്ത ആലാപന്‍ ബന്ദോപാധ്യായ രാജിവയ്ക്കുകയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉപദേഷ്ടാവായി ചുമതലയേല്‍ക്കുകയുമായിരുന്നു. എന്തുകൊണ്ട് മെയ് 31ന് റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് പുതിയ നോട്ടീസിലെ ചോദ്യം. 30 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി പറയണം. അല്ലെങ്കില്‍ അച്ചടക്ക നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

a

പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 1987 ബംഗാള്‍ കേഡറിലെ ഐഎഎസ് ഓഫീസറാണ് ആലാപന്‍ ബന്ദോപാധ്യായ. മെയ് 31ന് അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍

യാസ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഒഡീഷയിലും ബംഗാളിലുമുണ്ടാക്കിയത്. ദുരന്ത മേഖല കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഉന്നത തല യോഗം വിളിച്ചു. ഈ യോഗത്തില്‍ മമത ബാനര്‍ജി വൈകിയാണ് എത്തിയത്. സംസ്ഥാനത്തെ ദുരന്ത അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അവര്‍ വേഗത്തില്‍ മടങ്ങുകയും ചെയ്തു. ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാധ്യായയും മമതയ്‌ക്കൊപ്പം മടങ്ങി. അന്ന് രാത്രി തന്നെ ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റി ഉദ്യോഗസ്ഥകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ സഹോദരന്‍; ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത്... കിരണ്‍ ഒളിവില്‍പൊട്ടിക്കരഞ്ഞ് വിസ്മയയുടെ സഹോദരന്‍; ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത്... കിരണ്‍ ഒളിവില്‍

Recommended Video

cmsvideo
Third wave of pandemic starts in India within one month

ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവും അദ്ദഹം തള്ളി. തുടര്‍ന്ന് ആലാപന്‍ നേരത്തെ വിരമിക്കാന്‍ തീരുമാനിച്ചു. ശേഷം മൂന്ന് വര്‍ഷത്തേക്ക് മമത ബാനര്‍ജിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനാകുകയും ചെയ്തു. ദില്ലിയില്‍ എത്താത്തതിന് തൊട്ടടുത്ത ദിവസം കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദീര്‍ഘകാലത്തെ സര്‍വീസിനിടെ അച്ചടക്ക ലംഘനം കാണിച്ചിട്ടില്ല. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിന് എത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ ഞാന്‍ വിരമിച്ചിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കരുതെന്നും ആലാപന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

English summary
Former Bengal Chief Secretary gets Notice again from Union Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X