• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു അക്രമം: മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ, പിടിയിലായത് ആശുപത്രിയിൽ മുങ്ങിയതിന് പിന്നാലെ

ബെംഗളുരു: ബെംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് മുൻ ബിബിഎംപി മേയർ ആർ സമ്പത്ത് രാജ് അറസ്റ്റിൽ. ആഗസ്റ്റ് 11നുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് പോലീസ് സമ്പത്തിന് വേണ്ടി അന്വേഷണം നടത്തി വരികയാണ്. മുൻ മേയർ അറസ്റ്റിലായ കാര്യം ബെംഗളൂരു പോലീസ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ദേവര ജീവനഹള്ളി മുനിസിപ്പിൽ വാർഡിൽ നിന്നുള്ള മുൻ മേയറായ സമ്പത്ത് രാജ് സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. ഇതിനിടെ ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റിലായത്. കൊവിഡ് ബാധയെത്തുടർന്ന് പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു.

ബ്രിക്‌സ് ഉച്ചകോടി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും കൂടിക്കാഴ്ച നടത്തും

അടുത്തിടെ സമ്പത്ത് രാജിന്റെ സഹായിയായ റിയാസുദ്ദീനിനെയും അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കോൺഗ്രസ് മുൻ മേയറായ രക്കീബ് സാക്കിറിനെ രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായിട്ടുള്ളത്. മൈസൂരുവിലെ നാഗർഹൊള്ളെയിൽ ഒളിവിൽ കഴിയാൻ സൌകര്യമൊരുക്കുകയായിരുന്നു. ബെംഗളൂരു അക്രമക്കേസുമായി പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് സാക്കിർ.

ആഗസ്റ്റ് 11ന് രാത്രിയിൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷനുകൾക്ക് നേരെയും എംഎൽഎ ആർ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനും നേരെ ആക്രമണമാരംഭിക്കുകയായിരുന്നു. എംഎൽഎയുടെ മരുകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റ് ഇസ്ലാം മതത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബെംഗളൂരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ താമസിക്കുന്ന അക്രമം പൊട്ടിപ്പുറപ്പെടുന്നത്.

സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് ഉടനടി നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് അക്രമ സംഭവങ്ങൾ ഉടലെടുക്കുന്നത്. 12 മണിക്കൂർ നീണ്ടുനിന്ന അക്രമത്തിൽ പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതോടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പരിക്കേറ്റ ഒരാൾ കൂടി പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ 160 പേർ ഇതിനകം അറസ്റ്റിലാവുകയും ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ നിയമപ്രകാരവുമുള്ള നടപടികൾ നേരിടുന്നുമുണ്ട്.

കോൺഗ്രസിൽ നിന്നുള്ള മുൻ ബെംഗളൂരു മേയറും മുൻ കൗൺസിലറും എം‌എൽ‌എയുമായ ആർ അഖണ്ഡ ശ്രീനിവാസ മൂർത്തിയും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് സിസിബി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. മുൻ ബിബിഎംപി മേയർ സമ്പത്ത് രാജ്, പേഴ്‌സണൽ അസിസ്റ്റന്റ് അരുൺ, കാർ ഡ്രൈവർ സന്തോഷ്, മുജാഹിദ് ഖാൻ, പുലകേശിനഗർ മുൻ കൗൺസിലർ അബ്ദുൾ റഖിബ് സാക്കിർ എന്നിവർക്കെതിരെയാണ് സിസിബി കുറ്റപത്രം തയ്യാറാക്കിയത്. എം‌എൽ‌എക്കെതിരെ തിരിയാൻ മുസ്ലീം സമുദായത്തിലെ അംഗങ്ങളെ പ്രേരിപ്പിക്കാൻ മുജാഹിദ് ഖാനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രതികളടങ്ങുന്ന ഒരു സംഘം എം‌എൽ‌എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വസതിക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.

കോവിഡ് -19 ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സമ്പത്ത് രാജ് നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് പോലീസിനെ അറിയിക്കാതെ ഒക്ടോബർ 30 ന് ആശുപത്രിയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റിലാവുന്നത്.

cmsvideo
  Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam

  English summary
  Former Bengaluru Mayor Sampath Raj arrested in Bengaluru violence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X